---
title: "കനത്തമഴയിൽ റെയിൽ പാളങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്​ ട്രെയിനുകൾ റദ്ദാക്കി"
english_title: "Trains were canceled due to landslides on the tracks in heavy rains"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10433/trains-were-canceled-due-to-landslides-on-the-tracks-in-heavy-rains"
published_at: "2021-11-13T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f696b416b9_images (7).jpeg"
keywords: []
---

# കനത്തമഴയിൽ റെയിൽ പാളങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്​ ട്രെയിനുകൾ റദ്ദാക്കി

> **Lead Summary:** തിരുവനന്തപുരം: കനത്തമഴയിൽ റെയിൽ പാളങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്​ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ പൂർണമായും മറ്റ്​ ചിലത്​ ഭാഗികമായുമാണ്​ റദ്ദാക്കിയത്​. ഇരണിയലിനും -കുഴിത്തുറക്കുമിടയിൽ പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ്​ ട്രെയിനുകൾ റദ്ദാക്കിയത്​.

## Article Content

തിരുവനന്തപുരം: കനത്തമഴയിൽ റെയിൽ പാളങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്​ ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ പൂർണമായും മറ്റ്​ ചിലത്​ ഭാഗികമായുമാണ്​ റദ്ദാക്കിയത്​. ഇരണിയലിനും -കുഴിത്തുറക്കുമിടയിൽ പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ്​ ട്രെയിനുകൾ റദ്ദാക്കിയത്​.

16366 നാഗർകോവിൽ -കോട്ടയം ഏക്​സ്​പ്രസ്​, 16127 ചെന്നൈ എഗ്​മോൾ- ഗുരുവായൂർ എക്​സ്​പ്രസ്​ എന്നീ ട്രെയിനുകളാണ്​ പൂർണമായും റദ്ദാക്കിയത്​

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

16525 കന്യാകുമാരി - ബംഗ്ളുരു എക്​സ്​പ്രസ്​ കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയിൽ യാത്ര റദ്ദാക്കി. തിരുവനന്തപുരത്ത്​ നിന്ന്​​ സർവീസ്​ നടത്തും.

16526 ബംഗ്ളുരു-കന്യാകുമാരി എക്​സ്​പ്രസ്​ തിരുവനന്തപുരത്ത്​ യാത്ര അവസാനിപ്പിക്കും

16723 ചെന്നൈ എഗ്​മോർ -കൊല്ലം എക്​സ്​പ്രസ്​ നാഗർകോവിലിൽ സർവീസ്​ അവസാനിപ്പിക്കും

16724 കൊല്ലം - ചെന്നൈ എഗ്​മോർ എക്​സ്​പ്രസ്​ നാഗർകോവിൽ നിന്നായിരിക്കും സർവീസ്​ ആരംഭിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10433/trains-were-canceled-due-to-landslides-on-the-tracks-in-heavy-rains)