---
title: "പേരാവൂർ -അമ്പായത്തോട് റോഡ് കിഫ്‌ബിയിൽ ഉള്‍പ്പെടുത്തി : 5കോടി രൂപ അനുവദിച്ചതായി സണ്ണി ജോസഫ് "
english_title: "Peravoor - ambayathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104333/peravoor-ambayathode"
published_at: "2023-03-21T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419a8f21ebea_1600x960_993532-sunny-joseph-peravoor.jpg"
keywords: []
---

# പേരാവൂർ -അമ്പായത്തോട് റോഡ് കിഫ്‌ബിയിൽ ഉള്‍പ്പെടുത്തി : 5കോടി രൂപ അനുവദിച്ചതായി സണ്ണി ജോസഫ് 

> **Lead Summary:** പേരാവൂർ നിയോജകമണ്ഡലത്തിലെ പേരാവൂർ -അമ്പായത്തോട് പൊതുമരാമത്ത് റോഡ് കിഫ്‌ബിയിൽ ഉള്‍പ്പെടുത്തി ഓവർലെ ചെയ്തു നവീകരിക്കുന്നതിനു 5കോടി രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.

## Article Content

പേരാവൂർ നിയോജകമണ്ഡലത്തിലെ പേരാവൂർ -അമ്പായത്തോട് പൊതുമരാമത്ത് റോഡ് കിഫ്‌ബിയിൽ ഉള്‍പ്പെടുത്തി ഓവർലെ ചെയ്തു നവീകരിക്കുന്നതിനു 5കോടി രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.

എയര്‍പോര്‍ട്ട്‌ റോഡ്‌ പണി കാലതാമസം വരുന്നതിനാല്‍ താത്കാലികമായി റോഡ്‌ നവികരിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ അമ്പായത്തോട് - പാൽചുരം റോഡ്‌ ഗതാഗത യോഗ്യമാകാൻ ഇന്റര്‍ലോക്ക് ഉള്‍പ്പടെ ചെയ്തു താത്കാലികമായി നവീകരിക്കുന്നതിനു 85ലക്ഷം രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എം എൽ എ അറിയിച്ചു.

പ്രസ്തുത റോഡ്‌ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 35കോടി രൂപ അനുവദിച്ചിരുന്ന പ്രവര്‍ത്തിക്ക് കാലതാമസം വരുന്നതിനാല്‍ താത്കാലികമായി റോഡ്‌ നവികരിച്ച് ഗതാഗത യോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104333/peravoor-ambayathode)