---
title: "ഗൾഫിൽ റമദാൻ ഒന്ന്​ വ്യാഴാഴ്ച"
english_title: "Ramadan 1st Thursday in Gulf "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104365/ramadan-1st-thursday-in-gulf"
published_at: "2023-03-21T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419ce8304136_hjkn.jpg"
keywords: []
---

# ഗൾഫിൽ റമദാൻ ഒന്ന്​ വ്യാഴാഴ്ച

> **Lead Summary:** **ദുബൈ:** ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ്​ രാജ്യങ്ങൾക്ക്​ ഒപ്പമായിരിക്കും വ്രതാരംഭം. നാലു വർഷത്തിനിടെ പൂർണമായും കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ്​ ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്​.

## Article Content

**ദുബൈ:** ചൊവ്വാഴ്ച ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​. ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ്​ രാജ്യങ്ങൾക്ക്​ ഒപ്പമായിരിക്കും വ്രതാരംഭം. നാലു വർഷത്തിനിടെ പൂർണമായും കോവിഡ്​ നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ്​ ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104365/ramadan-1st-thursday-in-gulf)