---
title: "വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി."
english_title: "The body of the old man was found rotting. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104382/the-body-of-the-old-man-was-found-rotting"
published_at: "2023-03-21T21:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d7cc7ec03_cgfgxfbfx.jpg"
keywords: []
---

# വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി.

> **Lead Summary:** **കാസർകോട്:** ഷെഡില്‍ തനിച്ച് താമസിക്കുകയായിരുന്ന അവിവാഹിതനായ വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ കായര്‍പദവിലെ സീനപ്പ പൂജാരിയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഷെഡില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്ന് ഇൻക്വസ്റ്റ് നടത്തിയ ആദൂര്‍ പൊലീസ് പറഞ്ഞു. സഹോദരങ്ങള്‍: വിശ്വംഭരന്‍, സദാനന്ദ, ലളിത, സര്‍വാണി, വസന്തി.

## Article Content

**കാസർകോട്:** ഷെഡില്‍ തനിച്ച് താമസിക്കുകയായിരുന്ന അവിവാഹിതനായ വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ കായര്‍പദവിലെ സീനപ്പ പൂജാരിയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഷെഡില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്ന് ഇൻക്വസ്റ്റ് നടത്തിയ ആദൂര്‍ പൊലീസ് പറഞ്ഞു. സഹോദരങ്ങള്‍: വിശ്വംഭരന്‍, സദാനന്ദ, ലളിത, സര്‍വാണി, വസന്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104382/the-body-of-the-old-man-was-found-rotting)