---
title: "ശാന്തിഗിരി കോളിത്തട്ട് ഗവ. എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു."
english_title: "Shantigiri Kolithut Govt. A study festival was organized at LP School. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104384/shantigiri-kolithut-govt-a-study-festival-was-organized-at-lp-school"
published_at: "2023-03-21T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d8f57627d_asfdgsfd.jpg"
keywords: []
---

# ശാന്തിഗിരി കോളിത്തട്ട് ഗവ. എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

> **Lead Summary:** കേളകം: ശാന്തിഗിരി കോളിത്തട്ട് ഗവ. എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ പഠനമികവുകളും അറിവുകളും കഴിവുകളും പ്രകടിപ്പിക്കുകയും പ്രദർശിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന അറിവുൽസവം, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.എ ലിസി ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം: ശാന്തിഗിരി കോളിത്തട്ട് ഗവ. എൽ.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാർഥികളുടെ പഠനമികവുകളും അറിവുകളും കഴിവുകളും പ്രകടിപ്പിക്കുകയും പ്രദർശിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന അറിവുൽസവം, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.എ ലിസി ഉദ്ഘാടനം ചെയ്തു.

കുമാരി എയ്ഞ്ചൽ സോജൻ അധ്യക്ഷത വഹിച്ചു.കുമാരി ലിഹ എലിസബത്ത്, കുമാരി എയ്ഞ്ചൽ റോസ്, മാസ്റ്റർ അജൽ ദീപു, മാസ്റ്റർ ആൻ്റോ ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് പേപ്പർ ക്രാഫ്റ്റ്, ബോട്ടിൽ ആർട്ട്, പുരാവസ്തുക്കൾ, നാണയങ്ങൾ, സ്റ്റാമ്പ്, ഔഷധ സസ്യങ്ങൾ, വിത്തുകൾ, വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, ശേഖരങ്ങൾ, നാടൻ പാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ചിത്രങ്ങൾ, സ്കൂൾ പ്രവർത്തന ഫോട്ടോസ് മുതലായവ പ്രദർശിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പഠന മികവുകളുടെ പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104384/shantigiri-kolithut-govt-a-study-festival-was-organized-at-lp-school)