---
title: "ന്യൂഡൽഹി അടക്കം രാജ്യത്തെ വിവിധ പ്രദേശങ്ങളിലും മറ്റ് എട്ട് രാജ്യങ്ങളിലും ഭൂചലനം. "
english_title: "Earthquake in various parts of the country including New Delhi and eight other countries. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104401/earthquake-in-various-parts-of-the-country-including-new-delhi-and-eight-other-countries"
published_at: "2023-03-21T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419ed84be363_fgfbgc.jpg"
keywords: []
---

# ന്യൂഡൽഹി അടക്കം രാജ്യത്തെ വിവിധ പ്രദേശങ്ങളിലും മറ്റ് എട്ട് രാജ്യങ്ങളിലും ഭൂചലനം. 

> **Lead Summary:** **ന്യൂഡൽഹി: **ന്യൂഡൽഹി അടക്കം രാജ്യത്തെ വിവിധ പ്രദേശങ്ങളിലും മറ്റ് എട്ട് രാജ്യങ്ങളിലും ഭൂചലനം. മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ഭൂചലനത്തിൽ 6.8 തീവ്രത രേഖപ്പെടുത്തി. തുർക്ക്മെനിസ്താൻ, കസാക്കിസ്താൻ, പാകിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ, ചൈന, അഫ്ഗാനിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്ക് പുറമേ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാത്രി 10.20 ഓടെയാണ് സംഭവം. ആളപായമോ മറ്റ്‌ നാശനഷ്‌ടങ്ങളോ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. കഴിഞ്ഞ മാസവും ഡൽഹി– എൻസിആറിലും യുപി, ഹരിയാന, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പകൽ ഒന്നരയോടെയാണ്‌ ഉണ്ടായത്‌. ഉത്തരാഖണ്ഡായിരുന്നു അന്ന് പ്രഭവ കേന്ദ്രം.

## Article Content

**ന്യൂഡൽഹി: **ന്യൂഡൽഹി അടക്കം രാജ്യത്തെ വിവിധ പ്രദേശങ്ങളിലും മറ്റ് എട്ട് രാജ്യങ്ങളിലും ഭൂചലനം. മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ഭൂചലനത്തിൽ 6.8 തീവ്രത രേഖപ്പെടുത്തി. തുർക്ക്മെനിസ്താൻ, കസാക്കിസ്താൻ, പാകിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ, ചൈന, അഫ്ഗാനിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്ക് പുറമേ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാത്രി 10.20 ഓടെയാണ് സംഭവം. ആളപായമോ മറ്റ്‌ നാശനഷ്‌ടങ്ങളോ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല. കഴിഞ്ഞ മാസവും ഡൽഹി– എൻസിആറിലും യുപി, ഹരിയാന, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പകൽ ഒന്നരയോടെയാണ്‌ ഉണ്ടായത്‌. ഉത്തരാഖണ്ഡായിരുന്നു അന്ന് പ്രഭവ കേന്ദ്രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104401/earthquake-in-various-parts-of-the-country-including-new-delhi-and-eight-other-countries)