---
title: "ലഹരിക്കെതിരെ ഗോൾ എന്ന ആശയം ഉയർത്തിപിടിച്ചുകൊണ്ടു സൗഹൃദ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു."
english_title: "A friendly football match was organized by promoting the concept of goal against addiction."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104404/a-friendly-football-match-was-organized-by-promoting-the-concept-of-goal-against-addiction"
published_at: "2023-03-21T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419eec860952_afvsfxcv.jpg"
keywords: []
---

# ലഹരിക്കെതിരെ ഗോൾ എന്ന ആശയം ഉയർത്തിപിടിച്ചുകൊണ്ടു സൗഹൃദ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു.

> **Lead Summary:** **ഇരിട്ടി : **മട്ടന്നൂർ റേഞ്ച് എക്സെയ്‌സ് ഡിപ്പാർട്മെന്റും വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളും, ഇരിക്കൂർ ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂളും സംയുക്തമായി പെരുമൺ ടർഫ് ഗ്രൗണ്ടിൽ ലഹരിക്കെതിരെ ഗോൾ എന്ന ആശയം ഉയർത്തിപിടിച്ചുകൊണ്ടു സൗഹൃദ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു. മത്സരം മട്ടന്നൂർ റേഞ്ച് സബ് ഇൻസ്‌പെക്ടർ സി സി ആനന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ഇരിട്ടി : **മട്ടന്നൂർ റേഞ്ച് എക്സെയ്‌സ് ഡിപ്പാർട്മെന്റും വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളും, ഇരിക്കൂർ ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂളും സംയുക്തമായി പെരുമൺ ടർഫ് ഗ്രൗണ്ടിൽ ലഹരിക്കെതിരെ ഗോൾ എന്ന ആശയം ഉയർത്തിപിടിച്ചുകൊണ്ടു സൗഹൃദ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു. മത്സരം മട്ടന്നൂർ റേഞ്ച് സബ് ഇൻസ്‌പെക്ടർ സി സി ആനന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഷാജി ആലുങ്കൽ ജോസഫ്, ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റെജി വർഗീസ്, സിവിൽ എക്സൈസ് ഓഫീസർ ശ്രീനിവാസൻ, പ്രിവന്റീവ് ഓഫീസർ ആനന്ദകൃഷ്ണൻ കെ, പ്രിവെൻറ്റീവ് ഓഫീസർ ഗ്രേഡ് ഷാജി കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് ടി ഒ, ധന്യ ദാമോദരൻ എ, ഇംഗ്ലീഷ് വാലി സ്കൂൾ മാനേജർ മിറാജ് കെ ടി ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിലെ അധ്യാപകരായ രെഞ്ചു ബാബു, ഡോളി ജോസ്, അനൂപ്‌ ഫിലിപ്പ്, രാജേഷ് സി, ഇംഗ്ലീഷ് വാലി അദ്ധ്യാപകൻ ഷിന്റോ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഫുട്ബോൾ മത്സരത്തിൽ ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂൾ 4-1 നു ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂളിനെ പരാജയപ്പെടുത്തി. മട്ടന്നൂർ റേഞ്ച് ഇൻസ്‌പെക്ടർ സി സി ആനന്ദകുമാർ വിജയികൾക്ക് സമ്മാനദാനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104404/a-friendly-football-match-was-organized-by-promoting-the-concept-of-goal-against-addiction)