---
title: "ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികൻ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104437/accident"
published_at: "2023-03-22T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a7cf54ad33_IMG-20230322-WA0011.jpg"
keywords: []
---

# ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികൻ മരിച്ചു

> **Lead Summary:** **പരപ്പനങ്ങാടി: **ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികൻ മരിച്ചു. കേരള മുസ്‍ലിം ജമാഅത്ത് പ്രവർത്തകനായ പരപ്പനങ്ങാടി കൊടശ്ശേരി സൈതലവി എന്ന ചെറിയ ബാവ യാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

**പരപ്പനങ്ങാടി: **ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികൻ മരിച്ചു. കേരള മുസ്‍ലിം ജമാഅത്ത് പ്രവർത്തകനായ പരപ്പനങ്ങാടി കൊടശ്ശേരി സൈതലവി എന്ന ചെറിയ ബാവ യാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

താനൂർ റോഡിലെ എൽ.ബി.എസ് മോഡൽ കോളജിന് സമീപം ഇദ്ദേഹം സഞ്ചരിച്ച ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ: ബീപാത്തുമ്മ. മക്കൾ: ഫാത്തിമത്ത് സുഹറ, നസീമ, ഷഹർബാനു, മുനീറ, സമീറ, ഇല്ല്യാസ്. മരുമക്കൾ: സൈദ്, ശാഫി, അബ്ദു, സലാം, ബാപ്പുട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104437/accident)