---
title: "കോഴിക്കോട് മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ്‌ കയ്യേറ്റം"
english_title: "Kozhikode Congress attacks on media persons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10445/kozhikode-congress-attacks-on-media-persons"
published_at: "2021-11-13T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f74cc9f9c8_IMG-20211113-WA0028.jpg"
keywords: []
---

# കോഴിക്കോട് മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ്‌ കയ്യേറ്റം

> **Lead Summary:** കോഴിക്കോട് : ഒരു വിഭാഗം കോൺ​ഗ്രസ് പ്രവർത്തകരുടെ രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വനിതാ മാധ്യമപ്രവര്‍ത്തക അടക്കമുള്ളവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്തത്. ശനിയാഴ്ച രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ കൈയേറ്റം ചെയ്തത്.

## Article Content

കോഴിക്കോട് : ഒരു വിഭാഗം കോൺ​ഗ്രസ് പ്രവർത്തകരുടെ രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വനിതാ മാധ്യമപ്രവര്‍ത്തക അടക്കമുള്ളവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്തത്. ശനിയാഴ്ച രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ കൈയേറ്റം ചെയ്തത്.

കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്ഥാപനങ്ങളിലുള്ളവരെയാണ് സംഘം കൈയേറ്റം ചെയ്തത്.മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. യോഗത്തില്‍ പങ്കെടുത്തത് ടി. സിദ്ദിഖ് അനുയായികളാണെന്നാണ് റിപ്പോർട്ട്. അതേസമയം നെഹ്‌റു അനുസ്മരണ യോഗമാണ് നടന്നതെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10445/kozhikode-congress-attacks-on-media-persons)