---
title: "പേരാവൂർ താലൂക്കാസ്പത്രി നവീകരണം: 34 കോടിയുടെ പുതുക്കിയ രൂപരേഖക്ക് കിഫ്ബിയുടെ അനുമതി"
english_title: "Upgradation of Peravoor Talukaspatri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104453/upgradation-of-peravoor-talukaspatri"
published_at: "2023-03-22T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a95d4188f1_Screenshot_2023-03-22-10-55-29-48_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# പേരാവൂർ താലൂക്കാസ്പത്രി നവീകരണം: 34 കോടിയുടെ പുതുക്കിയ രൂപരേഖക്ക് കിഫ്ബിയുടെ അനുമതി

> **Lead Summary:** **പേരാവൂർ**: താലൂക്കാസ്പത്രി നവീകരണത്തിന്റെ ഭാഗമായുള്ള 34 കോടിയുടെ പുതുക്കിയ സമഗ്രരൂപരേഖക്ക് (മാസ്റ്റർ പ്ലാൻ)കിഫ്ബി അനുമതി ലഭിച്ചു.34,16,11,400 രൂപയുടെ ഒന്നാം ഘട്ട പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ തുടങ്ങിയിട്ടുണ്ട്.

## Article Content

**പേരാവൂർ**: താലൂക്കാസ്പത്രി നവീകരണത്തിന്റെ ഭാഗമായുള്ള 34 കോടിയുടെ പുതുക്കിയ സമഗ്രരൂപരേഖക്ക് (മാസ്റ്റർ പ്ലാൻ)കിഫ്ബി അനുമതി ലഭിച്ചു.34,16,11,400 രൂപയുടെ ഒന്നാം ഘട്ട പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ തുടങ്ങിയിട്ടുണ്ട്.

മൂന്ന് നിലകളിലായി നിർമിക്കുന്ന സമുച്ചയം ഒന്നര വർഷം കൊണ്ട് പൂർത്തിയാവും. ഒ.പി,ഐ.പി,അത്യാഹിത വിഭാഗം,ശിശുരോഗ വിഭാഗം,മാതൃ ശിശു വിഭാഗം,ശസ്ത്രക്രിയ വിഭാഗം,ഫാർമസി,ബ്ലഡ് ബാങ്ക്,എക്സറെ,നേതൃരോഗ വിഭാഗം തുടങ്ങി നിലവിലെ മുഴുവൻ സംവിധാനങ്ങളും ഒറ്റ കെട്ടിടത്തിലേക്ക് മാറ്റും വിധമാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104453/upgradation-of-peravoor-talukaspatri)