---
title: " മാരകമായക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ വയനാട്ടിൽ പിടിയിൽ "
english_title: "MDM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104459/mdma"
published_at: "2023-03-22T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641a9c4aedce1_IMG-20230322-WA0004.jpg"
keywords: []
---

#  മാരകമായക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ വയനാട്ടിൽ പിടിയിൽ 

> **Lead Summary:** വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട.492 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ ബത്തേരി പോലിസ് പിടികൂടി. കഴിഞ്ഞ രാത്രിയിൽ മുത്തങ്ങ തകരപ്പാടിയിൽ വെച്ചാണ് മൂന്നംഗ സംഘം പിടിയിലായത്.

## Article Content

വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട.492 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ ബത്തേരി പോലിസ് പിടികൂടി. കഴിഞ്ഞ രാത്രിയിൽ മുത്തങ്ങ തകരപ്പാടിയിൽ വെച്ചാണ് മൂന്നംഗ സംഘം പിടിയിലായത്.

കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിഥിലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിൻപീടിക ജാസിം അലി (26), പുതിയപീടിക അഫ്താഷ് (29) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 492 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104459/mdma)