---
title: "ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104488/accident"
published_at: "2023-03-22T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ab19f8ace3_IMG-20230322-WA0038.jpg"
keywords: []
---

# ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി അപകടം

> **Lead Summary:** **കല്‍പ്പറ്റ**: വയനാട് കല്‍പ്പറ്റയില്‍ ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി അപകടം. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ റോഡരികില്‍ ഇടിച്ചു നിര്‍ത്തി. മാനന്തവാടിയില്‍ നിന്നു കല്‍പ്പറ്റയിലേക്ക് നിറയെ യാത്രക്കാരുമായി പോകുന്നതിനിടെയാണ് സംഭവം. ഡ്രൈവര്‍ ഗണേശ് ബാബുവിന്റെ മനോധൈര്യം വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ബ്രേക്കിങ് സംവിധാനം തകരാറിലായി വാഹനം തന്റെ നിയന്ത്രണത്തില്‍ നിന്ന് വിട്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉടനെയാണ് ഗണേശ് ഉണര്‍ന്നു പ്രവര്‍ത്തിച്ച് പാതക്ക് അരികിലുള്ള മണ്‍കൂനയിലേക്ക് ബസ് ഇടിച്ച് നിര്‍ത്തിയത്. മുന്‍ ചക്രങ്ങള്‍ മണ്ണിലാഴ്ന്ന് വാഹനം നില്‍ക്കുകയായിരുന്നു.

## Article Content

**കല്‍പ്പറ്റ**: വയനാട് കല്‍പ്പറ്റയില്‍ ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് പൊട്ടി അപകടം. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ റോഡരികില്‍ ഇടിച്ചു നിര്‍ത്തി. മാനന്തവാടിയില്‍ നിന്നു കല്‍പ്പറ്റയിലേക്ക് നിറയെ യാത്രക്കാരുമായി പോകുന്നതിനിടെയാണ് സംഭവം. ഡ്രൈവര്‍ ഗണേശ് ബാബുവിന്റെ മനോധൈര്യം വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ബ്രേക്കിങ് സംവിധാനം തകരാറിലായി വാഹനം തന്റെ നിയന്ത്രണത്തില്‍ നിന്ന് വിട്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉടനെയാണ് ഗണേശ് ഉണര്‍ന്നു പ്രവര്‍ത്തിച്ച് പാതക്ക് അരികിലുള്ള മണ്‍കൂനയിലേക്ക് ബസ് ഇടിച്ച് നിര്‍ത്തിയത്. മുന്‍ ചക്രങ്ങള്‍ മണ്ണിലാഴ്ന്ന് വാഹനം നില്‍ക്കുകയായിരുന്നു.

കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേ ആറാം മൈല്‍ മൊക്കത്ത് വെച്ചാണ് ബ്രേക്കിന് തകരാര്‍ സംഭവിച്ചത്. മൊക്കത്ത് നിന്നു ബസില്‍ ആളെ കയറ്റി മുന്നോട്ടു പോകവെ റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയപ്പോഴാണ് തകരാര്‍ സംഭവിച്ചതായി ഗണേശ് ബാബു അറിയുന്നത്. തൊട്ടു മുന്നിലുള്ള ഇറക്കത്തിലേക്ക് പ്രവേശിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. തുടര്‍ന്ന് യാത്രക്കാരെ മറ്റു വാഹനങ്ങളില്‍ കയറ്റി വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104488/accident)