---
title: "വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി കേന്ദ്രം"
english_title: "Adhar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104496/adhar"
published_at: "2023-03-22T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641abde3d95b6_IMG-20230322-WA0048.jpg"
keywords: []
---

# വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി കേന്ദ്രം

> **Lead Summary:** **ന്യൂഡല്‍ഹി**: വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം.

## Article Content

**ന്യൂഡല്‍ഹി**: വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം.

2024 ഏപ്രില്‍ ഒന്നു വരെയാണ് പുതിയ സമയം. അതേസമയം വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104496/adhar)