---
title: " ബോക്സ്ഓഫീസ് തകർത്ത് കുറുപ്പ്"
english_title: "Kurup boxoffice hit "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10460/kurup-boxoffice-hit"
published_at: "2021-11-13T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f88fe32997_Screenshot_2021-11-13-15-14-52-22_1c337646f29875672b5a61192b9010f9.jpg"
keywords: []
---

#  ബോക്സ്ഓഫീസ് തകർത്ത് കുറുപ്പ്

> **Lead Summary:** കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോൾ തിയറ്റര്‍ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തമാക്കുന്നതാണ് കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും.

## Article Content

കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോൾ തിയറ്റര്‍ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തമാക്കുന്നതാണ് കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും.

നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണല്‍ ഷോ നടന്നു. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോടി മുപ്പത് ലക്ഷം രൂപ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10460/kurup-boxoffice-hit)