---
title: "ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയിൽ  ചെങ്കൽ ലോറി അപകടത്തിൽപ്പെട്ടു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104650/iritty"
published_at: "2023-03-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641be0f72dab5_Screenshot_2023-03-23-10-40-44-57_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയിൽ  ചെങ്കൽ ലോറി അപകടത്തിൽപ്പെട്ടു

> **Lead Summary:** **ഇരിട്ടി**: തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിനും മിൽമ ഡയറിക്കും ഇടയിലാണ് അപകടം. ചെങ്കൽ കയറ്റാനായി പണയിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിഞ്ഞത്.

## Article Content

**ഇരിട്ടി**: തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിനും മിൽമ ഡയറിക്കും ഇടയിലാണ് അപകടം. ചെങ്കൽ കയറ്റാനായി പണയിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിഞ്ഞത്.

അപകടത്തിൽ കൊളപ്പ സ്വദേശി ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ലോറിയുടെ ക്യാമ്പിൻ പൂർണ്ണമായും തകർന്നു. ക്രയിൻ ഉപയോഗിച്ചാണ് ലോറി വയലിൽ നിന്നും നീക്കം ചെയ്തത്. ഇന്ന് പുലർച്ചെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104650/iritty)