---
title: "വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയുടെ എല്ല് പൊട്ടിയിട്ടില്ല; സഭയിലെ സംഘര്‍ഷക്കേസിൽ സര്‍ക്കാരിന് തിരിച്ചടി"
english_title: "Watch and Ward's arm bone is not broken;  The government suffered a setback in the case of conflict in the church"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104652/watch-and-wards-arm-bone-is-not-broken-the-government-suffered-a-setback-in-the-case-of-conflict-in-the-church"
published_at: "2023-03-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641be0c404c9e_download_(18).jpeg"
keywords: []
---

# വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയുടെ എല്ല് പൊട്ടിയിട്ടില്ല; സഭയിലെ സംഘര്‍ഷക്കേസിൽ സര്‍ക്കാരിന് തിരിച്ചടി

> **Lead Summary:** **തിരുവനന്തപുരം**: നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് തിരിച്ചടി. വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയിലെ എല്ല് പൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. എല്ല് പൊട്ടിയെന്നു പറഞ്ഞാണ് പ്രതിപക്ഷ എം.എൽ.എ.മാർക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ ഡോക്ടർമാരുമായി സംസാരിച്ച ശേഷം പിന്നീട് ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കാനാണ് നീക്കം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നേരത്തേ അവസാനിപ്പിച്ചിരുന്നു. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം ബഹളം വെച്ചതോടെ വാച്ച് ആൻഡ് വാർഡ് വന്നു തടയുകയും തുടർന്ന് കൈയാങ്കളിയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് വിവിധ കേസുകൾ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്തത്. വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പ്രതിപക്ഷ എം.എൽ.എ.മാർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു. വാച്ച് ആൻഡ് വാർഡിന്റെ കൈ തല്ലിയൊടിച്ചു എന്നതായിരുന്നു പരാതി.

## Article Content

**തിരുവനന്തപുരം**: നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് തിരിച്ചടി. വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയിലെ എല്ല് പൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. എല്ല് പൊട്ടിയെന്നു പറഞ്ഞാണ് പ്രതിപക്ഷ എം.എൽ.എ.മാർക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ ഡോക്ടർമാരുമായി സംസാരിച്ച ശേഷം പിന്നീട് ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കാനാണ് നീക്കം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നേരത്തേ അവസാനിപ്പിച്ചിരുന്നു. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം ബഹളം വെച്ചതോടെ വാച്ച് ആൻഡ് വാർഡ് വന്നു തടയുകയും തുടർന്ന് കൈയാങ്കളിയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് വിവിധ കേസുകൾ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്തത്. വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പ്രതിപക്ഷ എം.എൽ.എ.മാർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു. വാച്ച് ആൻഡ് വാർഡിന്റെ കൈ തല്ലിയൊടിച്ചു എന്നതായിരുന്നു പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104652/watch-and-wards-arm-bone-is-not-broken-the-government-suffered-a-setback-in-the-case-of-conflict-in-the-church)