---
title: "ഇരിക്കൂര്‍ ടൗണില്‍ ഗതാഗതകുരുക്കിന് ശമനമില്ല: ചരക്ക് വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം"
english_title: "Irikoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104662/irikoor"
published_at: "2023-03-23T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641be682477cc_Screenshot_2023-03-23-10-52-56-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇരിക്കൂര്‍ ടൗണില്‍ ഗതാഗതകുരുക്കിന് ശമനമില്ല: ചരക്ക് വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം

> **Lead Summary:** **ഇരിക്കൂര്‍**: ടൗണില്‍ ഗതാഗതക്കുരുക്കിന് ശമനമില്ല. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ തിരിക്കേറിയ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതെന്നാണ് ആരോപണം. ആമ്പുലന്‍സുകള്‍ ഉള്‍പ്പെടെ കുരുക്കില്‍പ്പെടുന്നതും ഇവിടെ നിത്യ സംഭവമാണ്.

## Article Content

**ഇരിക്കൂര്‍**: ടൗണില്‍ ഗതാഗതക്കുരുക്കിന് ശമനമില്ല. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ തിരിക്കേറിയ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതെന്നാണ് ആരോപണം. ആമ്പുലന്‍സുകള്‍ ഉള്‍പ്പെടെ കുരുക്കില്‍പ്പെടുന്നതും ഇവിടെ നിത്യ സംഭവമാണ്.

ചെങ്കല്‍ലോറികളും ബസുകളും ഉള്‍പ്പെടെ ചെറുതും വലുതുമായ വാഹനങ്ങളാണ് മിനിറ്റുകളോളം റോഡില്‍ നിശ്ചലമായി കിടക്കുന്നത്. പലപ്പോഴും ഡ്രൈവര്‍മാരും തൊഴിലാളികളും തമ്മില്‍ വാക്കേറ്റവും ഇവിടെ പതിവാണ്. ബ്ലാത്തൂര്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പ്രധാന റോഡിലേക്ക് കയറുമ്പോഴും കുരുക്ക് വര്‍ദ്ധിക്കുകയാണ്.

റോഡിന്റെ വീതി കുറഞ്ഞ ഭാഗത്തെ ഇരുവശങ്ങളിലും കെട്ടിടങ്ങള്‍ നിലകൊള്ളുന്നതിനാല്‍ റോഡിന്റെ വീതി കൂട്ടാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഗതാഗതക്കുരുക്കിന് പരിഹാരമായി സമാന്തര റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യവും ജനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104662/irikoor)