---
title: "ഇഗ്‌നോ യൂണിവേഴ്സിറ്റിയിൽ അന്തർദേശീയ തിളക്കം കൈവരിച്ച അഞ്ജന അശോകനെ ഡി പോൾ കോളേജിൽ അനുമോദിച്ചു"
english_title: "De paul collage edathotty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104691/de-paul-collage-edathotty"
published_at: "2023-03-23T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bfaaa9dc0b_IMG-20230323-WA0012.jpg"
keywords: []
---

# ഇഗ്‌നോ യൂണിവേഴ്സിറ്റിയിൽ അന്തർദേശീയ തിളക്കം കൈവരിച്ച അഞ്ജന അശോകനെ ഡി പോൾ കോളേജിൽ അനുമോദിച്ചു

> **Lead Summary:** **എടത്തോട്ടി** : ഇഗ്‌നോ യൂണിവേഴ്സിറ്റിയിൽ ബി കോം വിഭാഗത്തിൽ ഒന്നാം റാങ്കും ഗോൾഡ് മെടലും കൈവരിച്ച അഞ്ജന അശോകനെ എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അനുമോദിച്ചു.

## Article Content

**എടത്തോട്ടി** : ഇഗ്‌നോ യൂണിവേഴ്സിറ്റിയിൽ ബി കോം വിഭാഗത്തിൽ ഒന്നാം റാങ്കും ഗോൾഡ് മെടലും കൈവരിച്ച അഞ്ജന അശോകനെ എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അനുമോദിച്ചു.

 മുഴക്കുന്ന് സബ് ഇൻസ്പെക്ടർ വിനയൻ മുഖ്യാതിഥിയായി മൊമെന്റോ നൽകി അനുമോദിച്ചു.

 കോളേജ് പ്രിൻസിപ്പാൾ ഫാ ജോർജ് പൊട്ടയിൽ, ഡി എ എസ് സി പ്രിൻസിപ്പാൾ പീറ്റർ ഓറത്ത്, വൈസ് പ്രിൻസിപ്പാൾ ജോമി ജോസഫ്, സിന്ധു കെ വി, മൂന്നാം വർഷ വിദ്യാർത്ഥിനി സഹല തസ്നി തുടങ്ങിയവർ സംബന്ധിച്ചു.

സീനിയർ അധ്യാപകൻ അഡ്വക്കേറ്റ് ആന്റണി പി കെ സ്വാഗതം പറഞ്ഞു.

 അഞ്ജന അശോകന്റെ ഈ നേട്ടം ഡി പോൾ കോളേജിന് എക്കാലവും അഭിമാനകരമെന്ന് സബ് ഇൻസ്പെക്ടർ പരാമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104691/de-paul-collage-edathotty)