---
title: "സൂര്യകാന്തി പൂക്കളാൽ നിറഞ്ഞിരിക്കുകയാണ് ഒരു വീട്ടു മുറ്റം"
english_title: "A backyard is full of sunflowers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104724/a-backyard-is-full-of-sunflowers"
published_at: "2023-03-23T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c170d4cb74_IMG-20230323-WA0102.jpg"
keywords: []
---

# സൂര്യകാന്തി പൂക്കളാൽ നിറഞ്ഞിരിക്കുകയാണ് ഒരു വീട്ടു മുറ്റം

> **Lead Summary:** **ചെറുപുഴ**: സൂര്യകാന്തി പൂക്കളാൽ നിറഞ്ഞിരിക്കുകയാണ് ഒരു വീട്ടു മുറ്റം. കണ്ണൂർ ജില്ലയിലെ ചെറുപുഴ ആയന്നൂരിലെ ഒറ്റപ്ലാക്കൽ വര്ഗീസ് ജോർജ്ജാണ് തന്റെ വീട്ടുമുറ്റത്ത് സൂര്യകാന്തി പൂക്കൾകൊണ്ട് കൗതുകം തീർത്തിരിക്കുന്നത്. കർണാടകയിലേക്ക് വര്ഗീസ് ടൂർ പോയ സമയത്താണ് അവിടുത്തെ സൂര്യകാന്തി തോട്ടത്തിൽ നിന്നും പൂവിന്റെ വിത്ത് കൊണ്ടുവന്നത്.പിന്നീട് വർഗിസിന്റെ ഭാര്യ ഇവ വീട്ടിൽ നട്ട് പിടിപ്പിക്കുകയും ചെയിതു. സൂര്യകാന്തിയുടെ 4 ചുവടുകളാണ് വർഗിസിന്റെ വീട്ടിൽ ഉള്ളത്. ആദ്യ പൂവ് തന്നെ നല്ല വലിപ്പമുണ്ടായിരുന്നതായി വര്ഗീസ് പറയുന്നു.ഇപ്പോൾ ചെടി നിറയെ പൂവ് പിടിച്ചിരിക്കുകയാണ്.ഈ കൊടിയ വേനലിനും തല എടുപ്പോടെ നിൽക്കുന്ന സൂര്യകാന്തി പൂക്കൾ ആരെയും വിസ്മയിപ്പിക്കുന്നതിനോടൊപ്പം വീടിനു ഇതൊരു അലങ്കാരം കൂടിയാണ്.

## Article Content

**ചെറുപുഴ**: സൂര്യകാന്തി പൂക്കളാൽ നിറഞ്ഞിരിക്കുകയാണ് ഒരു വീട്ടു മുറ്റം. കണ്ണൂർ ജില്ലയിലെ ചെറുപുഴ ആയന്നൂരിലെ ഒറ്റപ്ലാക്കൽ വര്ഗീസ് ജോർജ്ജാണ് തന്റെ വീട്ടുമുറ്റത്ത് സൂര്യകാന്തി പൂക്കൾകൊണ്ട് കൗതുകം തീർത്തിരിക്കുന്നത്. കർണാടകയിലേക്ക് വര്ഗീസ് ടൂർ പോയ സമയത്താണ് അവിടുത്തെ സൂര്യകാന്തി തോട്ടത്തിൽ നിന്നും പൂവിന്റെ വിത്ത് കൊണ്ടുവന്നത്.പിന്നീട് വർഗിസിന്റെ ഭാര്യ ഇവ വീട്ടിൽ നട്ട് പിടിപ്പിക്കുകയും ചെയിതു. സൂര്യകാന്തിയുടെ 4 ചുവടുകളാണ് വർഗിസിന്റെ വീട്ടിൽ ഉള്ളത്. ആദ്യ പൂവ് തന്നെ നല്ല വലിപ്പമുണ്ടായിരുന്നതായി വര്ഗീസ് പറയുന്നു.ഇപ്പോൾ ചെടി നിറയെ പൂവ് പിടിച്ചിരിക്കുകയാണ്.ഈ കൊടിയ വേനലിനും തല എടുപ്പോടെ നിൽക്കുന്ന സൂര്യകാന്തി പൂക്കൾ ആരെയും വിസ്മയിപ്പിക്കുന്നതിനോടൊപ്പം വീടിനു ഇതൊരു അലങ്കാരം കൂടിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104724/a-backyard-is-full-of-sunflowers)