---
title: "കോട്ടയം ചിറയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു"
english_title: "Removed plastic bottles and other plastic waste from Kottayam Chira"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104745/removed-plastic-bottles-and-other-plastic-waste-from-kottayam-chira"
published_at: "2023-03-23T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c26d899718_IMG-20230323-WA0111.jpg"
keywords: []
---

# കോട്ടയം ചിറയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു

> **Lead Summary:** **കൂത്തുപറമ്പ**: കോട്ടയം ചിറയിലെ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം , ലീഗൽ സർവീസസ് അതോറിറ്റി, സിവിൽ ഡിഫൻസ് എന്നിവ സംയുക്തമായിട്ടാണ് ശുചീകരണം നടത്തിയത്. അഗ്നി രക്ഷാ സേനയുടെ ബൈർ ബോട്ട് (ഡിങ്കി ) ഉപയോഗിച്ചാണ് വെള്ളത്തിലെ പ്ലാസ്റ്റിക് സാധനങ്ങൾ നീക്കം ചെയ്തത്.

## Article Content

**കൂത്തുപറമ്പ**: കോട്ടയം ചിറയിലെ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം , ലീഗൽ സർവീസസ് അതോറിറ്റി, സിവിൽ ഡിഫൻസ് എന്നിവ സംയുക്തമായിട്ടാണ് ശുചീകരണം നടത്തിയത്. അഗ്നി രക്ഷാ സേനയുടെ ബൈർ ബോട്ട് (ഡിങ്കി ) ഉപയോഗിച്ചാണ് വെള്ളത്തിലെ പ്ലാസ്റ്റിക് സാധനങ്ങൾ നീക്കം ചെയ്തത്.

കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം , ലീഗൽ സർവീസസ് അതോറിറ്റി, സിവിൽ ഡിഫൻസ് എന്നിവ സംയുക്തമായിട്ടാണ് ശുചീകരണപരിപാടി നടത്തിയത്. അനുബന്ധ പാർക്കിലെ കാടുമൂടിക്കിടന്ന വള്ളിപ്പടർപ്പുകളും വെട്ടിമാറ്റി വൃത്തിയാക്കി. ജലാശയത്തിൽ നിന്നും വൻ തോതിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തത്. വൃത്തിയാക്കലിന്റെ ഒന്നാം ഘട്ടം എന്ന നിലയിൽ തുടങ്ങിയ പരിപാടി കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.രാജീവൻ ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം വിപിന. എ.കെ. അദ്ധ്യക്ഷയായി. ഫയർ ആൻറ് റസ്ക്യൂ ഓഫീസർ ഒ.കെ.രജീഷ്, ഫയർ ഓഫീസർമാരായ ബൈജു കോട്ടായി, പാർത്ഥൻ കുന്നേൽ, റിജിൽ . വി.കെ, മോഹനൻ എ.കെ , പോസ്റ്റ് വാർഡൻ സന്തോഷ്.എം എന്നിവർ പ്രസംഗിച്ചു. പാരാ ലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ, രഘുനാഥ്.എം.സി, സിവിൽ ഡിഫൻസ് അംഗങ്ങളായ ഷീസ.എ.കെ, രാജേഷ്.കെ, രജിൽ. കെ , സജിത്ത്. പി.വി , വിബിനേഷ്, റഷിത്ത്, അജീഷ്, ഷംസീർ.കെ, സത്യപാലൻ, ജിതിൻ, അശ്വിൻ, സുബീഷ്, ലിജേഷ്, ജിഷിൽ . എ.കെ, സച്ചിൻ ദേവ് , ആകാംക്ഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104745/removed-plastic-bottles-and-other-plastic-waste-from-kottayam-chira)