---
title: "'2018' ഏപ്രില്‍ 21ന് തിയറ്ററുകളിലേക്ക്"
english_title: "2018 Malayalam movie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104748/2018-malayalam-movie"
published_at: "2023-03-23T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c28af8d310_images_(2).jpeg"
keywords: []
---

# '2018' ഏപ്രില്‍ 21ന് തിയറ്ററുകളിലേക്ക്

> **Lead Summary:** കേരളത്തെ പിടിച്ചുലയ്ക്കുകയും കേരളത്തിന്‍റെ അതിജീവന ശേഷി ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്ത 2018 പ്രളയ കാലത്തിന്‍റെ അനുഭവങ്ങളെ ആധാരമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത '2018-എവരി വണ്‍ ഈസ് എ ഹീറോ'യുടെ റിലീസ് പ്രഖ്യാപിച്ചു. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഏപ്രില്‍ 21ന് തിയറ്ററുകളിലെത്തും.

## Article Content

കേരളത്തെ പിടിച്ചുലയ്ക്കുകയും കേരളത്തിന്‍റെ അതിജീവന ശേഷി ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്ത 2018 പ്രളയ കാലത്തിന്‍റെ അനുഭവങ്ങളെ ആധാരമാക്കി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത '2018-എവരി വണ്‍ ഈസ് എ ഹീറോ'യുടെ റിലീസ് പ്രഖ്യാപിച്ചു. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഏപ്രില്‍ 21ന് തിയറ്ററുകളിലെത്തും.

വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവീനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരശന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ എന്നിവര്‍ ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നു. ഒട്ടേറേ പ്രതിസന്ധികള്‍ക്കും പരിശ്രമങ്ങള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തീകരിക്കാനായത് എന്ന് ജൂഡ് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104748/2018-malayalam-movie)