---
title: "2023-24 ലെ ബജറ്റിന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകി"
english_title: "Koothuparam Block Panchayat approved the budget for 2023-24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104751/koothuparam-block-panchayat-approved-the-budget-for-2023-24"
published_at: "2023-03-23T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c2a7ca3705_IMG-20230323-WA0113.jpg"
keywords: []
---

# 2023-24 ലെ ബജറ്റിന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകി

> **Lead Summary:** **കൂത്തുപറമ്പ**: 2023-24 ലെ ബജറ്റിന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകി. വൈസ് പ്രസിഡന്റ് പിഷൈറീനയാണ് ബജറ്റ് അവതരിപ്പിച്ചത്. ഗുണമേന്മയുള്ള മാംസം ലഭിക്കുന്നതിന് ശാസ്ത്രീയമായ അറവുശാല സ്ഥാപിക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതിന് ബജറ്റിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

## Article Content

**കൂത്തുപറമ്പ**: 2023-24 ലെ ബജറ്റിന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകി. വൈസ് പ്രസിഡന്റ് പിഷൈറീനയാണ് ബജറ്റ് അവതരിപ്പിച്ചത്. ഗുണമേന്മയുള്ള മാംസം ലഭിക്കുന്നതിന് ശാസ്ത്രീയമായ അറവുശാല സ്ഥാപിക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതിന് ബജറ്റിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് ജൈവവൈവിധ്യ സംരക്ഷണം, ജലസംരക്ഷണ പ്രവർത്തനങ്ങൾ വഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ചെറുവാഞ്ചേരി ആയിത്തറ എന്നീ പ്രദേശങ്ങളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനും മുൻതൂക്കം നൽകുന്നതാണ് ബജറ്റ്.

ഉൽപ്പാദന മേഖലയിൽ നൂതന പദ്ധതിയായ റെഡ് ചില്ലിക്കും, മിൽക്ക് എടിഎം സ്ഥാപിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ഒപ്പം ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഒരുകോടി 57 ലക്ഷത്തി എൺപത്തി എട്ടായിരത്തി എണ്ണൂറ്റി മുപ്പത്തിമൂന്നു രൂപ പ്രാരംഭ ബാക്കിയായി പ്രതീക്ഷിച്ചുകൊണ്ടാണ് 2023 24 വർഷത്തെ വാർഷിക ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന 48 കോടി 96 ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി അറുനൂറ് രൂപ ഉൾപ്പെടെ 49 കോടി 84 ലക്ഷത്തി അറുപത്തി ആറായിരത്തി അറുനൂറ് രൂപ വരവായി പ്രതീക്ഷിക്കുന്നു. 51 കോടി 39 ലക്ഷത്തി 1983 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല അധ്യക്ഷത വഹിച്ചു.കെ എം ബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ദീപ, ടി ദാമോദരൻ, ശാന്ത തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104751/koothuparam-block-panchayat-approved-the-budget-for-2023-24)