---
title: "കർണാടക റിലീസിന് ഒരുങ്ങി 'മാളികപ്പുറം'"
english_title: "Malikappuram kannada release"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104753/malikappuram-kannada-release"
published_at: "2023-03-23T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c2b3b3956a_images_(4).jpeg"
keywords: []
---

# കർണാടക റിലീസിന് ഒരുങ്ങി 'മാളികപ്പുറം'

> **Lead Summary:** ‘മാളികപ്പുറം’ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി 100 കോടി ക്ലബില്‍ കയറിയിരുന്നു.

## Article Content

‘മാളികപ്പുറം’ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി 100 കോടി ക്ലബില്‍ കയറിയിരുന്നു.

ഇപ്പോള്‍ ഒടിടി റിലീസിന് ശേഷം കര്‍ണാടകയില്‍ റിലീസിന് ഒരുങ്ങുകയാണ് മാളികപ്പുറം.

മാര്‍ച്ച്‌ 24നാണ് കര്‍ണാടകയില്‍ മാളികപ്പുറം റിലീസ് ചെയ്യുന്നത്. അമ്ബതിലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കന്നഡ റിലീസിനോടനുബന്ധിച്ച്‌ രണ്ട് ദിവസം മുമ്ബ് ചിത്രത്തിന്‍റെ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

2022 ഡിസംബര്‍ 30 നാണ് മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യ ദിനം മുതല്‍ തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ബോക്സോഫീസില്‍ നിന്നും ലഭിച്ചത്. അഭിലാഷ് പിള്ളയാണ് മാളികപ്പുറം എഴുതിയിരിക്കുന്നത്. ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’, ‘കടാവര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഭിലാഷ് പിള്ള തിരക്കഥയൊരുക്കിയ ചിത്രമാണിത്. 40 ദിവസം കൊണ്ട് 100 കോടി രൂപയാണ് മാളികപ്പുറം നേടിയത്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായും മാളികപ്പുറം മാറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104753/malikappuram-kannada-release)