---
title: "മൂന്നു നാലു പ്രാരാബ്ധ കഥകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്, നമ്മള്‍ പൊളിക്കും - വൈറലായി സൈജു കുറിപ്പിന്റെ മറുപടി"
english_title: "Syjukurup troll comment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104763/syjukurup-troll-comment"
published_at: "2023-03-23T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c319ee4026_images_(5).jpeg"
keywords: []
---

# മൂന്നു നാലു പ്രാരാബ്ധ കഥകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്, നമ്മള്‍ പൊളിക്കും - വൈറലായി സൈജു കുറിപ്പിന്റെ മറുപടി

> **Lead Summary:** കൈ നിറയെ വേഷങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സൈജു കുറുപ്പ്. പക്ഷെ കിട്ടുന്നതെല്ലാം കടം കൊണ്ട് പൊറുതി മുട്ടുന്ന ആളുടെയാണെന്നാണ് ആരാധകരുടെ പക്ഷം. അതുകൊണ്ട് തന്നെ 'ഡെബ്റ്റ് സ്റ്റാര്‍' എന്നൊരു പട്ടവും ആരാധകര്‍ സൈജുവിന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ഒരു ട്രോള്‍ പങ്കുവച്ചുകൊണ്ട് സൈജു കുറിച്ച വാക്കുകളാണ് പൊട്ടിച്ചിരി പടര്‍ത്തിയിരിക്കുന്നത്.

## Article Content

കൈ നിറയെ വേഷങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സൈജു കുറുപ്പ്. പക്ഷെ കിട്ടുന്നതെല്ലാം കടം കൊണ്ട് പൊറുതി മുട്ടുന്ന ആളുടെയാണെന്നാണ് ആരാധകരുടെ പക്ഷം. അതുകൊണ്ട് തന്നെ 'ഡെബ്റ്റ് സ്റ്റാര്‍' എന്നൊരു പട്ടവും ആരാധകര്‍ സൈജുവിന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ഒരു ട്രോള്‍ പങ്കുവച്ചുകൊണ്ട് സൈജു കുറിച്ച വാക്കുകളാണ് പൊട്ടിച്ചിരി പടര്‍ത്തിയിരിക്കുന്നത്.

അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം 'കടക്കാരന്‍'; ട്രോളിനു മറുപടിയുമായി സൈജു കുറുപ്പ്

'പുതിയ കഥ കേള്‍ക്കുമ്ബോള്‍ തന്‍റെ കഥാപാത്രത്തിന് കടം ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ സ്ക്രിപ്റ്റ് റൈറ്ററെ നോക്കുന്ന സൈജു കുറുപ്പ്' എന്ന ട്രോളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. '3-4 കഥകള്‍ പ്രാരാബ്ധം കടം ഒക്കെ ഉള്ളത് commit ചെയ്തിട്ടുണ്ട് നമ്മള്‍ പൊളിക്കും ' എന്നാണ് സൈജു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ഇതിനു കമന്‍റ് ചെയ്തിരിക്കുന്നത്.

 'അണ്ണാ അടുത്തതില്‍ നിങ്ങള്‍ ബാങ്ക് മാനേജര്‍ ആയി അഭിനയിക്കണം' എന്ന ആരാധകന്‍റെ അഭ്യര്‍ഥനക്ക് 'കടക്കെണിയില്‍ പെട്ട ബാങ്ക് മാനേജര്‍ ആണേല്‍ ഓക്കെ' എന്നായിരുന്നു സൈജുവിന്‍റെ രസകരമായ മറുപടി. ഇങ്ങനെ ഒക്കെ എന്നും കടക്കാരന്‍ ആയി ജീവിക്കുന്നതിനെ ക്കാള്‍ എനിക്ക്‌ കുറച്ചു ക്യാഷ് ഒക്കെ കടം തന്ന് ആ ചീത്ത പേര് അങ്ങ് മാറ്റി ക്കൂടെ സൈജു ചേട്ടാ,ആര്‍ക്കും കടം കൊടുക്കാതെ ഇരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് അല്ലെ ചേട്ടാ ഈ പോസ്റ്റ്‌...എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104763/syjukurup-troll-comment)