---
title: "അയോഗ്യതാ ഭീഷണി നേരിട്ട് രാഹുൽ ഗാന്ധി; മേൽക്കോടതി തീരുമാനം നിർണായകമാകും"
english_title: "Disqualification threat direct Rahul Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104767/disqualification-threat-direct-rahul-gandhi"
published_at: "2023-03-23T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c365833fac_Screenshot_2023-03-23-16-51-08-99_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അയോഗ്യതാ ഭീഷണി നേരിട്ട് രാഹുൽ ഗാന്ധി; മേൽക്കോടതി തീരുമാനം നിർണായകമാകും

> **Lead Summary:** ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി തുടങ്ങി ഗുരുതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരുമെന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് രാഹുലിന് വിധിച്ചത്.

## Article Content

ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി തുടങ്ങി ഗുരുതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരുമെന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് രാഹുലിന് വിധിച്ചത്.

മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാകാനുള്ള സാഹചര്യമൊരുങ്ങും. തത്കാലം വിധി അപ്പീലിനായി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനാൽ ഉടൻ രാഹുൽ ഗാന്ധി അയോഗ്യനാകില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104767/disqualification-threat-direct-rahul-gandhi)