---
title: "കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രകടനം നടത്തി."
english_title: "A demonstration was held in Kalpatta Town under the leadership of the Kalpatta Constituency Congress Committee."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104817/a-demonstration-was-held-in-kalpatta-town-under-the-leadership-of-the-kalpatta-constituency-congress-committee"
published_at: "2023-03-23T22:05:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c7fc430107_zczcvxvx.jpg"
keywords: []
---

# കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രകടനം നടത്തി.

> **Lead Summary:**  2019ൽ മോദിക്കെതിരായി പ്രസംഗിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്ത് ഇന്ത്യൻ ജനാധിപത്യം അട്ടിമറിച്ച് ജുഡീഷ്യറിയെ സ്വാധീനിച്ച് രാഹുൽഗാന്ധി എംപിയെ ജയിലിൽ അടക്കാമെന്ന നരേന്ദ്രമോദിയുടെയും ആർഎസ്എസിന്റെയും വ്യാമോഹം നടക്കില്ല. ഈ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും രാഹുൽ ഗാന്ധി എംപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടും കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ടി ജെ ഐസക്, പി വിനോദ് കുമാർ, ഹർഷൽ കോന്നാടൻ, കെ ശശികുമാർ, സെബാസ്റ്റ്യൻ കൽപ്പറ്റ, ഡിന്റോ ജോസ്, പി ആർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു

## Article Content

 2019ൽ മോദിക്കെതിരായി പ്രസംഗിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്ത് ഇന്ത്യൻ ജനാധിപത്യം അട്ടിമറിച്ച് ജുഡീഷ്യറിയെ സ്വാധീനിച്ച് രാഹുൽഗാന്ധി എംപിയെ ജയിലിൽ അടക്കാമെന്ന നരേന്ദ്രമോദിയുടെയും ആർഎസ്എസിന്റെയും വ്യാമോഹം നടക്കില്ല. ഈ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും രാഹുൽ ഗാന്ധി എംപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടും കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ടി ജെ ഐസക്, പി വിനോദ് കുമാർ, ഹർഷൽ കോന്നാടൻ, കെ ശശികുമാർ, സെബാസ്റ്റ്യൻ കൽപ്പറ്റ, ഡിന്റോ ജോസ്, പി ആർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104817/a-demonstration-was-held-in-kalpatta-town-under-the-leadership-of-the-kalpatta-constituency-congress-committee)