---
title: "ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കും; മന്ത്രി വീണാജോർജ് "
english_title: "Health minister Veena George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10487/health-minister-veena"
published_at: "2021-11-13T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618fa3046da13_FB_IMG_1636802006822.jpg"
keywords: []
---

# ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കും; മന്ത്രി വീണാജോർജ് 

> **Lead Summary:** സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

## Article Content

സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

ആശാ പ്രവർത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദർശിച്ച് 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചും അവയിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളെ കുറിച്ചും ഒരു ഡേറ്റ ശേഖരിക്കുന്നതാണ്.ഈ ഡേറ്റ സമാഹരണത്തിനുള്ള ഒരു മൊബൈല് ആപ്ലിക്കേഷന് ഇ ഹെല്ത്തിന്റെ സഹായത്തോടുകൂടി വികസിപ്പിച്ച്‌ വരികയാണ്. ഇങ്ങനെ ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഡേറ്റ പഞ്ചായത്ത് തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ക്രോഡീകരിച്ച്‌ കേരളത്തിന്റേതായ ഒരു ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10487/health-minister-veena)