---
title: "പഴയ ഓർമ്മകളിൽ രാധ"
english_title: "Actress radha old memmories"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104889/actress-radha-old-memmories"
published_at: "2023-03-24T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d47ca61b22_IMG-20230324-WA0058.jpg"
keywords: []
---

# പഴയ ഓർമ്മകളിൽ രാധ

> **Lead Summary:** കമല്‍ഹാസനൊപ്പമുള്ള ഒരു ത്രോ ബാക് ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച്‌ പഴയകാല അഭിനേത്രി രാധ. കമല്‍ഹാസനും രാധയ്ക്കും ഒപ്പം നടിമാരായ മാധവി, സ്വപ്ന എന്നിവരെയും ചിത്രത്തില്‍ കാണാം.

## Article Content

കമല്‍ഹാസനൊപ്പമുള്ള ഒരു ത്രോ ബാക് ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച്‌ പഴയകാല അഭിനേത്രി രാധ. കമല്‍ഹാസനും രാധയ്ക്കും ഒപ്പം നടിമാരായ മാധവി, സ്വപ്ന എന്നിവരെയും ചിത്രത്തില്‍ കാണാം.

ടിക് ടിക് ടിക് എന്ന സിനിമയുടെ ഷൂട്ടിംഗ് നാളുകളിലെ എന്റെ പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നാണിത്.

അന്ന് അത് ജോലിയുടെ ഭാഗമായി തോന്നിയേക്കാം .എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്ബോള്‍ ഞങ്ങള്‍ നടത്തിയ പോരാട്ടത്തെയും ശക്തിയെയും ഞാന്‍ അഭിനന്ദിക്കുന്നു. ഒപ്പം മാധവിയുടെ അനായാസമായ ആ ലുക്കിനെയും പ്രത്യേകം പ്രശംസിക്കുന്നു. സമൂഹമാധ്യമത്തില്‍ രാധ കുറിച്ചു.

1981 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ടിക് ടിക് ടിക് . പിന്നീട് കരിഷ്മ എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ രാധ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സംവിധായകന്‍ ഭാരതിരാജയുടെ അലൈഗള്‍ ഒയ്‌വതില്ലെ എന്ന ചിത്രത്തിലൂടെയാണ് രാധയുടെ അരങ്ങേറ്റം. തമിഴ്, കന്നട, തെലുങ്ക്, മലയാളം ഭാഷകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇരകള്‍, രേവതിക്കൊരു പാവക്കുട്ടി, ഉമാനിലയം, മോര്‍ച്ചറി, അയിത്തം, ഇരിക്കൂ എം.ഡി അകത്തുണ്ട് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മക്കളായ കാര്‍ത്തിക, തുളസി എന്നിവരും അഭിനയപാതയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104889/actress-radha-old-memmories)