---
title: "മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി അറസ്റ്റിൽ"
english_title: "The deadly drug L. Karnataka native arrested with SD stamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104905/the-deadly-drug-l-karnataka-native-arrested-with-sd-stamp"
published_at: "2023-03-24T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d5c64d792b_Picsart_23-03-24_13-46-06-517.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കൽപ്പറ്റ**: വയനാട് തോൽപ്പെട്ടിയിൽ ഇന്നും ലഹരി വേട്ട. മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി എക്സൈസിൻ്റെ പിടിയിലായി. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും, മാനന്തവാടി എക്സൈസ് റെയിഞ്ച് പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസ് പാർട്ടിയും സംയുക്തമായി ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് മാരക മയക്കു മരുന്നായ 0.079 ഗ്രാം എൽ. എസ്. ഡി സ്റ്റാമ്പുമായി ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡ (വയസ്സ് 23) യെ അറസ്റ്റ് ചെയ്തത്.

## Article Content

**കൽപ്പറ്റ**: വയനാട് തോൽപ്പെട്ടിയിൽ ഇന്നും ലഹരി വേട്ട. മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി എക്സൈസിൻ്റെ പിടിയിലായി. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും, മാനന്തവാടി എക്സൈസ് റെയിഞ്ച് പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസ് പാർട്ടിയും സംയുക്തമായി ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് മാരക മയക്കു മരുന്നായ 0.079 ഗ്രാം എൽ. എസ്. ഡി സ്റ്റാമ്പുമായി ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡ (വയസ്സ് 23) യെ അറസ്റ്റ് ചെയ്തത്.

20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിൽജിത്ത്. പി. ബി യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്.വി, സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായവിനോദ് പി.ആർ,ജോബിഷ്. കെ. യൂ, ബിനു. എം. എം, വിപിൻ. പി, എക്സൈസ് ഡ്രൈവർ അബ്ദുൽ റഹീം എം. വി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104905/the-deadly-drug-l-karnataka-native-arrested-with-sd-stamp)