---
title: "റോഡിലെ കുഴിയിൽ തെങ്ങും വാഴയും നട്ട് വേറിട്ട പ്രതിഷേധം"
english_title: "A separate protest by planting coconuts and bananas in the pothole on the road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104936/a-separate-protest-by-planting-coconuts-and-bananas-in-the-pothole-on-the-road"
published_at: "2023-03-24T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d728b00839_Picsart_23-03-24_15-20-32-726.jpg"
keywords: []
---

# റോഡിലെ കുഴിയിൽ തെങ്ങും വാഴയും നട്ട് വേറിട്ട പ്രതിഷേധം

> **Lead Summary:** **കേളകം**: കേളകത്ത് റോഡിലെ കുഴി മൂടാത്തതിൽ വേറിട്ട പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ. റോഡിലെ കുഴികളിൽ വാഴയും തെങ്ങും നട്ടുകൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്. നിരവധിതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ വേണ്ട വിധത്തിൽ ഇടപെടാത്തതിൽ പ്രതിഷേധിച്ച് ആണ് നാട്ടുകാരും വ്യാപാരികളും ഉൾപ്പെടെ രംഗത്തെത്തിയത്. ഓട്ടോറിക്ഷ പണിമുടക്ക് റോഡ് ഉപരോധം എന്നിവ പ്രതിഷേധത്തിന്റെ ഭാഗമായി നടന്നു. പൈപ്പ് ലൈനിനായി റോഡിൽ കുഴി എടുത്തിട്ട് ദിവസങ്ങളായി.

## Article Content

**കേളകം**: കേളകത്ത് റോഡിലെ കുഴി മൂടാത്തതിൽ വേറിട്ട പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാർ. റോഡിലെ കുഴികളിൽ വാഴയും തെങ്ങും നട്ടുകൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്. നിരവധിതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ വേണ്ട വിധത്തിൽ ഇടപെടാത്തതിൽ പ്രതിഷേധിച്ച് ആണ് നാട്ടുകാരും വ്യാപാരികളും ഉൾപ്പെടെ രംഗത്തെത്തിയത്. ഓട്ടോറിക്ഷ പണിമുടക്ക് റോഡ് ഉപരോധം എന്നിവ പ്രതിഷേധത്തിന്റെ ഭാഗമായി നടന്നു. പൈപ്പ് ലൈനിനായി റോഡിൽ കുഴി എടുത്തിട്ട് ദിവസങ്ങളായി.

റോഡ് കോൺക്രീറ്റ് ചെയ്യേണ്ട കാര്യം പറയുമ്പോൾ രാത്രികാലത്ത് ചെയ്യാം എന്ന് മറുപടി പറയുന്നതല്ലാതെ അധികൃതർ വേണ്ട രീതിയിൽ ഇടപെട്ടില്ല. റോഡിലെ കുഴികളിൽ അപകടത്തിൽ പെടുന്നവരെ ഞങ്ങൾ തന്നെ ഇടപെട്ട് ആശുപത്രികളിൽ എത്തിക്കേണ്ട അവസ്ഥയാണെന്നാണ് ഡ്രൈവർമാർ പറയുന്നത്. ഓട്ടോ ഡ്രൈവർമാരോടൊപ്പം കടകളടച്ച് വ്യാപാരികളും നാട്ടുകാരും പ്രതിഷേധത്തിൽ കൂടി.

കഴിഞ്ഞ 8 ദിവസങ്ങളിലായി നിരവധിതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പ്രശ്നമപ്പെടുത്തിയിട്ടും യാതൊരുവിധ ഇടപെടലോ പരിഹാരമോ ഉണ്ടായിട്ടില്ല. ഈ സ്ഥിതി തുടരാൻ പറ്റില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഓട്ടോ ഡ്രൈവർമാർ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. പൈപ്പ് ലൈനിൽ ആയി റോഡിൽ കുഴികൾ എടുത്താൽ പണി തീർന്നശേഷം റോഡ് പൂർവസ്ഥിതിയിലാക്കുന്നതുവരെ കരാറുകാരന്റെ ഉത്തരവാദിത്വമാണ്.

എന്നാൽ ഈ കാര്യം കരാറുകാരെക്കൊണ്ട് ചെയ്യിക്കാൻ ബന്ധപ്പെട്ട അധികാരികളോ ഇത് സ്വയം ചെയ്യാൻ കരാറുകാരോ തയ്യാറാവാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. എന്തുതന്നെയായാലും ഈ റോഡിലെ കുഴികളിൽ വീണ ഇരുചക്രവാഹന യാത്രക്കാർക്കും നാട്ടുകാർക്കും പരിക്കേൽക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104936/a-separate-protest-by-planting-coconuts-and-bananas-in-the-pothole-on-the-road)