---
title: "ആറളഫാം മേഖലയിലെ കാട്ടാന ആക്രമണത്തിന് സർക്കാർ ആണ് ഉത്തരവാദിയെന്ന് ബിജെപി"
english_title: "B J P"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104947/b-j-p"
published_at: "2023-03-24T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d7c9389d61_Screenshot_2023-03-24-15-49-06-56_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ആറളഫാം മേഖലയിലെ കാട്ടാന ആക്രമണത്തിന് സർക്കാർ ആണ് ഉത്തരവാദിയെന്ന് ബിജെപി

> **Lead Summary:** **കണ്ണൂർ**: ആറളത്തെ രഘുവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം പ്രതിയും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രണ്ടാം പ്രതിയുമായി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്.ആനമതിൽ നിർമ്മാണം വൈകിച്ച് മലയോര ജനതയെ വഞ്ചിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ബിജെപി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ**: ആറളത്തെ രഘുവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം പ്രതിയും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രണ്ടാം പ്രതിയുമായി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്.ആനമതിൽ നിർമ്മാണം വൈകിച്ച് മലയോര ജനതയെ വഞ്ചിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ബിജെപി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൃഗങ്ങൾക്ക് കൊടുക്കുന്ന പരിഗണന പോലും ആദിവാസികൾക്ക് കൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആറളം ഫാമിൽ പാവങ്ങളുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ മുഖ്യമന്ത്രിക്ക് സമയം കിട്ടിയില്ലെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, ബിജു എളക്കുഴി, എം ആർ സുരേഷ്, വി വി ചന്ദ്രൻ ,കെ രതീഷ്, സത്യൻ കൊമ്മേരി എന്നിവർ സംസാരിച്ചു. താണയിൽ നിന്നാരംഭിച്ച മാർച്ചിന് കെ സജേഷ് , എസ് ബിജു, സി നാരായണൻ , സജീവൻ ആറളം, റീന മനോഹർ, അരുൺ കൈതപ്രം, വിജയൻ വട്ടിപ്രം തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104947/b-j-p)