---
title: "ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന കതിവന്നൂർ വീരൻ സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു "
english_title: "Pooja and switch on karma of Kativannur Veeran movie took place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104953/pooja-and-switch-on-karma-of-kativannur-veeran-movie-took-place"
published_at: "2023-03-24T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d87275c8ea_Picsart_23-03-24_16-48-39-364.jpg"
keywords: []
---

# ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന കതിവന്നൂർ വീരൻ സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു 

> **Lead Summary:** ശ്രീ മൂകാംബിക കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന കതിവന്നൂർ വീരൻ സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ നടന്നു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ചരിത്രത്തോട് പൂർത്തിയായി നീതി പുലർത്തിയാണ് കതിവന്നൂർ വീരൻ സിനിമ നിർമിക്കുന്നത്.

## Article Content

ശ്രീ മൂകാംബിക കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന കതിവന്നൂർ വീരൻ സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ നടന്നു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ചരിത്രത്തോട് പൂർത്തിയായി നീതി പുലർത്തിയാണ് കതിവന്നൂർ വീരൻ സിനിമ നിർമിക്കുന്നത്.

മാങ്ങാട് മേത്തളിയില്ലത്ത് കുമരച്ചൻ്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടെയും മകനായി ചുഴലി ഭഗവതിയുടെ അനുഗ്രഹത്താൽ ജനിച്ചതാണ് മന്ദപ്പൻ എന്നാണ് വിശ്വാസം. അച്ചനോട് പിണങ്ങി മന്ദപ്പൻ കൊടകിലേക്കുള്ള യാത്രയാരംഭിച്ചത് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിൽ നിന്നാണ്. അതുകൊണ്ടാണ് സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടത്താൻ തീരുമാനിച്ചത്.

പ്രവാസികളും തിയ്യ മഹാസഭയുമാണ് നിർമ്മാതാക്കൾ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെയും പ്രമോദ് കാപ്പാടിൻ്റെയും വരികൾക്ക് കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീതം ചെയ്യുന്നത്. ഷാജികുമാർ ആണ് ക്യാമറ ചെയ്യുന്നത്. സീനിയർ ടെക്നീഷ്യൻമാരാണ് പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഡിസംബറോടെ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമാ താരങ്ങളാണ് കതിവന്നൂർ വീരനിലെ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കൊടക്, വിരാജ്പേട്ട, പൊള്ളാച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാകാനാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ന്യൂസ് ബ്യൂറോ തളിപ്പറമ്പ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104953/pooja-and-switch-on-karma-of-kativannur-veeran-movie-took-place)