---
title: "പയ്യന്നൂരിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ഓടിക്കയറി; 2 ജീവനക്കാർക്ക് പരിക്ക്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104967/kannur"
published_at: "2023-03-24T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d98cc6c916_images_-_2023-03-24T180349.633.jpeg"
keywords: []
---

# പയ്യന്നൂരിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ഓടിക്കയറി; 2 ജീവനക്കാർക്ക് പരിക്ക്

> **Lead Summary:**  **കണ്ണൂർ: **പയ്യന്നൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി നാശനഷ്ടമുണ്ടാക്കി. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് കാട്ടുപന്നി അപ്രതീക്ഷിതമായി എത്തിയത്. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്ക് ​ഗുരുതരമല്ല.

## Article Content

 **കണ്ണൂർ: **പയ്യന്നൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി നാശനഷ്ടമുണ്ടാക്കി. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് കാട്ടുപന്നി അപ്രതീക്ഷിതമായി എത്തിയത്. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്ക് ​ഗുരുതരമല്ല.

സൂപ്പർമാർക്കറ്റിലെ നിരവധി സാധനങ്ങൾ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കണ്ണൂർ ന​ഗരത്തിലെ ചില സ്ഥലങ്ങളിൽ കഴി‍ഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രണം ഉണ്ടായിരുന്നു. ഒരു ബൈക്ക് യാത്രികന് കഴി‍ഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇത്തരം സമാനമായ സംഭവങ്ങൾ പല ജനവാസ മേഖലകളിലും ഇവിടെ ആവർത്തിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104967/kannur)