---
title: "കൊവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിച്ച് മുൻ ഇന്ത്യൻ താരം മുരളി വിജയ്; തമിഴ്നാട് ടീമിൽ പരിഗണിക്കില്ലെന്ന് അധികൃതർ"
english_title: "Murali Vijay refuses to take Kovid vaccine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10499/murali-vijay-refuses-to-take-kovid-vaccine"
published_at: "2021-11-13T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618faf8c139a0_IMG-20211113-WA0058.jpg"
keywords: []
---

# കൊവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിച്ച് മുൻ ഇന്ത്യൻ താരം മുരളി വിജയ്; തമിഴ്നാട് ടീമിൽ പരിഗണിക്കില്ലെന്ന് അധികൃതർ

> **Lead Summary:** >  കൊവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിച്ച മുൻ ഇന്ത്യൻ താരം മുരളി വിജയ്‌യെ തമിഴ്നാട് ടീമിൽ പരിഗണിക്കില്ലെന്ന് അധികൃതർ. ഇക്കാരണം കൊണ്ടാണ് താരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ ഉൾപ്പെടുത്താതിരുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി ഐപിഎൽ കളിച്ചതിനു ശേഷം താരം ഇതുവരെ പ്രൊഫഷണൽ ക്രിക്കറ്റ് മത്സരം കളിച്ചിട്ടില്ല. “അത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ തീരുമാനമാണ്. വാക്സിൻ എടുക്കാൻ അദ്ദേഹം മടികാണിക്കുന്നു. ടൂർണമെൻ്റ് ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ താരങ്ങൾ ബബിളിൽ പ്രവേശിക്കണമെന്നാണ് ബിസിസിഐ നിർദ്ദേശം. എന്നാൽ, വിജയ് വാക്സിനെടുക്കാൻ തയ്യാറല്ല. അതുകൊണ്ടാണ് തമിഴ്‌നാട് സെലക്ടർമാർ അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്.”- തമിഴ്നാട് ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു.

## Article Content

>  കൊവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിച്ച മുൻ ഇന്ത്യൻ താരം മുരളി വിജയ്‌യെ തമിഴ്നാട് ടീമിൽ പരിഗണിക്കില്ലെന്ന് അധികൃതർ. ഇക്കാരണം കൊണ്ടാണ് താരത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിൽ ഉൾപ്പെടുത്താതിരുന്നത്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി ഐപിഎൽ കളിച്ചതിനു ശേഷം താരം ഇതുവരെ പ്രൊഫഷണൽ ക്രിക്കറ്റ് മത്സരം കളിച്ചിട്ടില്ല. “അത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ തീരുമാനമാണ്. വാക്സിൻ എടുക്കാൻ അദ്ദേഹം മടികാണിക്കുന്നു. ടൂർണമെൻ്റ് ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ താരങ്ങൾ ബബിളിൽ പ്രവേശിക്കണമെന്നാണ് ബിസിസിഐ നിർദ്ദേശം. എന്നാൽ, വിജയ് വാക്സിനെടുക്കാൻ തയ്യാറല്ല. അതുകൊണ്ടാണ് തമിഴ്‌നാട് സെലക്ടർമാർ അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്.”- തമിഴ്നാട് ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10499/murali-vijay-refuses-to-take-kovid-vaccine)