---
title: "അധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് ലക്ചർമാരെ നിയമിക്കാൻ ഉത്തരവ് നൽകി: മന്ത്രി വി ശിവൻകുട്ടി"
english_title: "V shivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10502/v-shivankutty"
published_at: "2021-11-13T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618fb3337102d_IMG-20211113-WA0060.jpg"
keywords: []
---

# അധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് ലക്ചർമാരെ നിയമിക്കാൻ ഉത്തരവ് നൽകി: മന്ത്രി വി ശിവൻകുട്ടി

> **Lead Summary:**  സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് ലക്ചർമാരായി താത്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ ഉത്തരവ് നൽകിയതായി മന്ത്രി അറിയിച്ചു. അധ്യാപകരുടെ കുറവുള്ള സ്കൂളുകളിലെ പി ടി എയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അത്തരത്തിൽ ഒഴിവു നികത്താനാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തഴക്കരയിൽ പറഞ്ഞു. മാവേലിക്കര നിയമസഭാമണ്ഡലത്തിൽ തഴക്കര ഗ്രാമപഞ്ചായത്തിലെ കുന്നം ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ വിനിയോഗിച്ചു നിർമ്മിച്ച പുതിയ മന്തിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഥമാധ്യാപകരില്ലാതിരുന്ന 1800 സ്കൂളുകളിൽ പ്രഥമാധ്യാപകരെ നിയമിക്കാൻ അദ്ധ്യാപകരുടെ പരസ്പരമുള്ള കേസുകളെ മറികടന്ന് സാധിച്ചു. അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും വിദഗ്ദ സംഘമെത്തി പൊതുവിദ്യാഭ്യാസ രംഗത്തേ പുരോഗതിയെ കുറിച്ച് പഠിച്ച് മാതൃക ആക്കത്തക്ക തരത്തിലേക്കാണ് സർക്കാർ പൊതു വിദ്യാഭ്യാസ രംഗത്തെ കൈപിടിച്ചുയർത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

## Article Content

 സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് ലക്ചർമാരായി താത്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ ഉത്തരവ് നൽകിയതായി മന്ത്രി അറിയിച്ചു. അധ്യാപകരുടെ കുറവുള്ള സ്കൂളുകളിലെ പി ടി എയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അത്തരത്തിൽ ഒഴിവു നികത്താനാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തഴക്കരയിൽ പറഞ്ഞു. മാവേലിക്കര നിയമസഭാമണ്ഡലത്തിൽ തഴക്കര ഗ്രാമപഞ്ചായത്തിലെ കുന്നം ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ വിനിയോഗിച്ചു നിർമ്മിച്ച പുതിയ മന്തിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഥമാധ്യാപകരില്ലാതിരുന്ന 1800 സ്കൂളുകളിൽ പ്രഥമാധ്യാപകരെ നിയമിക്കാൻ അദ്ധ്യാപകരുടെ പരസ്പരമുള്ള കേസുകളെ മറികടന്ന് സാധിച്ചു. അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും വിദഗ്ദ സംഘമെത്തി പൊതുവിദ്യാഭ്യാസ രംഗത്തേ പുരോഗതിയെ കുറിച്ച് പഠിച്ച് മാതൃക ആക്കത്തക്ക തരത്തിലേക്കാണ് സർക്കാർ പൊതു വിദ്യാഭ്യാസ രംഗത്തെ കൈപിടിച്ചുയർത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10502/v-shivankutty)