---
title: "ചോരയൊലിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ"
english_title: "Congress workers shed blood"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105024/congress-workers-shed-blood"
published_at: "2023-03-24T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641dcde879f3e_Dfdgjg.jpg"
keywords: []
---

# ചോരയൊലിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ

> **Lead Summary:** രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. തിരുവനന്തപുരത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ രാജഭവന് സമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസ് ലാത്തി വീശി. പ്രവർത്തകരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘര്ഷത്തിന് അയവ് വന്നത്. തിരുവനന്തപുരം ജില്ലയിൽ വിവിധ ഇടങ്ങളിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. പാറശ്ശാലയിൽ റോഡ് ഉപരോധിച്ചു. വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വായ മൂടിക്കെട്ടിയായിരുന്നു പ്രകടനം

## Article Content

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. തിരുവനന്തപുരത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ രാജഭവന് സമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസ് ലാത്തി വീശി. പ്രവർത്തകരെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘര്ഷത്തിന് അയവ് വന്നത്. തിരുവനന്തപുരം ജില്ലയിൽ വിവിധ ഇടങ്ങളിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. പാറശ്ശാലയിൽ റോഡ് ഉപരോധിച്ചു. വർക്കലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വായ മൂടിക്കെട്ടിയായിരുന്നു പ്രകടനം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105024/congress-workers-shed-blood)