---
title: "ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങും ഗാന്ധിജിയുടെ ആത്മകഥ  വിതരണവും നടത്തി"
english_title: "Program conducted by 1982 - 83 sslc batch "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10512/program-conducted-by-1982-83-sslc-batch"
published_at: "2021-11-13T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618fbc3ba30e8_PicsArt_11-13-06.54.10.jpg"
keywords: []
---

# ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങും ഗാന്ധിജിയുടെ ആത്മകഥ  വിതരണവും നടത്തി

> **Lead Summary:** ഓടംന്തോട്: ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച മണത്തണ ഗവ ഹയർ സെക്കൻഡറി സ്കൂൾ 1982 - 83 പ്രഥമ എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളുടെ അനുമോദന സദസ്സ് നടത്തി.ചെയർമാൻ സി. ജെ.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ മഹിളാ ശക്തി കേന്ദ്ര കണ്ണൂർ വിമൻസ് വെൽഫെയർ ഓഫീസർ സീനിയ മോൾ എം.സി. ഉദ്ഘാടനം ചെയ്തു.

## Article Content

ഓടംന്തോട്: ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച മണത്തണ ഗവ ഹയർ സെക്കൻഡറി സ്കൂൾ 1982 - 83 പ്രഥമ എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളുടെ അനുമോദന സദസ്സ് നടത്തി.ചെയർമാൻ സി. ജെ.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ മഹിളാ ശക്തി കേന്ദ്ര കണ്ണൂർ വിമൻസ് വെൽഫെയർ ഓഫീസർ സീനിയ മോൾ എം.സി. ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് വിദ്യാർത്ഥികൾക്ക് ഗാന്ധിജിയുടെ ആത്മകഥ വിതരണം ചെയ്ത് സംസാരിച്ചു.

ജെസ്ന സായി ,ജിൽസ് ആന്റണി, ഡെൽബിൻ ടോം, ഡിയോൺ ജോർജ്ജ് , മിലാന മാത്യു എന്നിവർ മെമൻറോ ഏറ്റുവാങ്ങി. തോമസ് പയ്യപ്പള്ളിൽ, ജോർജ്ജ് കുട്ടി.കെ.ജെ, ശശി കുമാർ നാമത്ത് , തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10512/program-conducted-by-1982-83-sslc-batch)