---
title: "മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കതിരൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു"
english_title: "Organization "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105165/organization"
published_at: "2023-03-25T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ed4ccd1a9b_IMG-20230325-WA0104.jpg"
keywords: []
---

# മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കതിരൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു

> **Lead Summary:**  മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കതിരൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. കതിരൂർ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക ഓഡിറ്റോറിയത്തിലാണ് യോഗം ചേർന്നത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റംല ഉദ്ഘാടനം ചെയ്തു.

## Article Content

 മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കതിരൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. കതിരൂർ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക ഓഡിറ്റോറിയത്തിലാണ് യോഗം ചേർന്നത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി റംല ഉദ്ഘാടനം ചെയ്തു.

കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സനിൽ അധ്യക്ഷത വഹിച്ചു. രമേഷ് കണ്ടോത്ത്, ഷാജു ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനില പി രാജ്, മുന്ന പി.സദാനന്ദൻ , കെ.വി. റംസീന എന്നിവർ സംസാരിച്ചു. മഴക്കാലത്തിന് മുന്നോടിയായി പഞ്ചായത്തിൻ്റെ പതിനെട്ട് വാർഡുകൾ,പൊതു ഇടങ്ങൾ, മാർക്കറ്റ് പരിസരം, സ്കൂൾ പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാണ് പ്രത്യേക ഗ്രാമസഭ ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105165/organization)