---
title: "ചമ്പാട് കുന്നുമ്മൽ യൂപി സ്കൂളിൽ അക്കാദമി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന കളരി പരിശീലനം സമാപിച്ചു"
english_title: "Kalari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105167/kalari"
published_at: "2023-03-25T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ed5e3ca0a2_IMG-20230325-WA0114.jpg"
keywords: []
---

# ചമ്പാട് കുന്നുമ്മൽ യൂപി സ്കൂളിൽ അക്കാദമി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന കളരി പരിശീലനം സമാപിച്ചു

> **Lead Summary:** ചമ്പാട് കുന്നുമ്മൽ യൂപി സ്കൂളിൽ അക്കാദമി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന കളരി പരിശീലനം സമാപിച്ചു. കളരിഗുരുക്കൾ കൂടത്തിൽ വത്സനാണ് വിദ്യാർത്ഥികളെ കളരിയഭ്യസിപ്പിച്ചത്.

## Article Content

ചമ്പാട് കുന്നുമ്മൽ യൂപി സ്കൂളിൽ അക്കാദമി പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന കളരി പരിശീലനം സമാപിച്ചു. കളരിഗുരുക്കൾ കൂടത്തിൽ വത്സനാണ് വിദ്യാർത്ഥികളെ കളരിയഭ്യസിപ്പിച്ചത്.

തുടർച്ചയായ നാലാം വർഷമാണ് സ്കൂളിൽ കളരി പരിശീലനം നടന്നത്. ആൺ കുട്ടികളും പെൺകുട്ടികളുമടക്കം 40 ഓളം പേർ കളരി പരിശീലനത്തിൽ പങ്കെടുത്തു. പ്രശസ്ത കളരിഗുരുക്കൾ കൂട്ടത്തിൽ വത്സൻ്റെ ശിക്ഷണത്തിലാണ് കളരി പരിശീലനം നടന്നത്.

രണ്ട് വർഷം പന്ന്യന്നൂർ പഞ്ചായത്തിൻ്റെ സഹകരണത്തോടെയും, രണ്ട് വർഷം വത്സൻ ഗുരുക്കൾ സൗജന്യവുമായാണ് കുട്ടികളെ കളരി അഭ്യസിപ്പിച്ചത്.

ദിവസവും വൈകിട്ടായിരുന്നു കളരി പരിശീലനം. കളരിയഭ്യസിച്ചതോടെ ശാരീരികവും മാനസീകവുമായ ഏറെ നേട്ടങ്ങൾ തങ്ങൾക്കുണ്ടായതായും, പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌  സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം എംവി ബീന അധ്യക്ഷയായി. പിടിഎ പ്രസി.എ.ടി.കെ പ്രശാന്ത്, മദർ പിടിഎ പ്രസി. എംപി സുബിന എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപകൻ കെ.എ ശരത്ത് സ്വാഗതവും, വി.ഹർഷ നന്ദിയും പറഞ്ഞു. കുട്ടികളുടെ കളരിയഭ്യാസ പരിശീലനം കാണാൻ നിരവധി രക്ഷിതാക്കളും സ്കൂളിലെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105167/kalari)