---
title: "രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്നും അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എം വി ജയരാജൻ "
english_title: "Rahul gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105169/rahul-gandhi"
published_at: "2023-03-25T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ed785354de_IMG-20230325-WA0113.jpg"
keywords: []
---

# രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്നും അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എം വി ജയരാജൻ 

> **Lead Summary:**  രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്നും അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ജനാധിപത്യമല്ല ഏകാധിപത്യമാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മോദി സർക്കാർ ചെയ്യുന്നത്.

## Article Content

 രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്നും അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ജനാധിപത്യമല്ല ഏകാധിപത്യമാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മോദി സർക്കാർ ചെയ്യുന്നത്.

അപ്പീൽ കൊടുക്കാൻ പോലും അവസരം നൽകാതെ ജനാധിപത്യത്തെ അധികാര മുഷ്ക് ഉപയോഗിച്ച് തടയുന്ന നടപടിയാണ്‌ മോദി സർക്കാരിൻ്റേത്.

രാഹുൽ ഗാന്ധിയോട് സ്വത്യസ്ത രാഷ്ട്രീയ അഭിപ്രായമാണെങ്കിലും അയോഗ്യനാക്കിയത് ക്രൂരമായ നടപടിയാണെന്നും എം വി ജയരാജൻ കോടിയേരിയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105169/rahul-gandhi)