---
title: "കൂത്തുപറമ്പിൽ ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസസ് അസോസിയേഷൻ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "Inagurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105171/inagurated"
published_at: "2023-03-25T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ed87590efb_IMG-20230325-WA0112.jpg"
keywords: []
---

# കൂത്തുപറമ്പിൽ ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസസ് അസോസിയേഷൻ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസസ് അസോസിയേഷൻ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും വയർമാൻ ദിനാഘോഷവും കൂത്തുപറമ്പിൽ നടന്നു.

## Article Content

 ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസസ് അസോസിയേഷൻ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും വയർമാൻ ദിനാഘോഷവും കൂത്തുപറമ്പിൽ നടന്നു.

ടി കെ പെട്രോൾ പമ്പിന് പിറകുവശം ചങ്ങനാശ്ശേരി ബിൽഡിങ്ങിൽ ആണ് ഓഫീസ് തുറന്നത്. കെ ഇ ഡബ്ലിയു എസ് എ സംസ്ഥാന ട്രഷറർ കെ പി രമേശൻ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ ജി ജോയ് അധ്യക്ഷത വഹിച്ചു.

യൂണിറ്റ് ട്രഷറർ എൻ ശ്രീനേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രീനേഷ് തെക്കേ പുരയിൽ, പിസി പോകൂ ഹാജി, സീതാസൻ, കെ സുമേഷ്, ഷൈനീഷ് മാരോളി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105171/inagurated)