---
title: "കാപ്പാട്ട് കഴകത്തിൽ പെരും കളിയാട്ട മഹോത്സവത്തിനു മുന്നോടിയായി അപ്പം ചുടൽ ചടങ്ങ് നടന്നു"
english_title: "Temple celebration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105177/temole-celebration"
published_at: "2023-03-25T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641edacac523e_IMG-20230325-WA0111.jpg"
keywords: []
---

# കാപ്പാട്ട് കഴകത്തിൽ പെരും കളിയാട്ട മഹോത്സവത്തിനു മുന്നോടിയായി അപ്പം ചുടൽ ചടങ്ങ് നടന്നു

> **Lead Summary:**  യാദവ കഴകങ്ങളിൽ രണ്ടാം കഴകം ആയ കാപ്പാട്ട് കഴകത്തിൽ പെരും കളിയാട്ട മഹോത്സവത്തിനു മുന്നോടിയായി അപ്പം ചുടൽ ചടങ്ങ് നടന്നു. 35 കിലോയോളം അരി കൊണ്ട് ആയത്തോളം അപ്പമാണ് ഇവർ നെയ്യിൽ ചുട്ടെടുക്കുന്നത്.

## Article Content

 യാദവ കഴകങ്ങളിൽ രണ്ടാം കഴകം ആയ കാപ്പാട്ട് കഴകത്തിൽ പെരും കളിയാട്ട മഹോത്സവത്തിനു മുന്നോടിയായി അപ്പം ചുടൽ ചടങ്ങ് നടന്നു. 35 കിലോയോളം അരി കൊണ്ട് ആയത്തോളം അപ്പമാണ് ഇവർ നെയ്യിൽ ചുട്ടെടുക്കുന്നത്.

   സമുദായം ഏൽപ്പിക്കുന്ന പൊതു നിയോഗത്തിലേക്ക് പ്രവേശിക്കുന്ന ഭർത്താക്കന്മാരുടെ മുന്നിൽ വിളമ്പാൻ കാരയപ്പം തയ്യാറാക്കുന്ന തിരക്കിലാണ് പയ്യന്നൂർ കേളോത്ത് കാപ്പാട്ട് കഴകത്തിലെ ഏതാനും സ്ത്രീകൾ.

ഈ തയ്യാറാക്കിവെച്ച അപ്പം വിളമ്പുമ്പോൾ ഭർത്താക്കന്മാർ വീണ്ടും ഇവരുടെ കഴുത്തിൽ താലികെട്ടും.അപ്പം വിളമ്പിക്കഴിഞ്ഞാൽ അവർ വീണ്ടും തങ്ങളെ താലികെട്ടി പൊതുജന്മത്തിലേക്ക് കൂടെ കൂട്ടുമെന്നാണ് സങ്കല്പം.

അപ്പ നിർമ്മാണത്തിൽ നിന്ന് സഹായിക്കാൻ ബന്ധുമിത്രാദികൾ ആയ സ്ത്രീകളും സജീവമായി ഇവർക്കൊപ്പം ഉണ്ട്.  ചടങ്ങിന് എത്തുന്ന ക്ഷേത്ര അച്ഛൻമാർക്കും ഭക്തജനങ്ങൾക്കും ഈ അപ്പം പ്രസാദമായി നൽകും.

ഉത്തര മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും മറ്റു വിശേഷങ്ങൾ കാരയപ്പം എന്നറിയപ്പെടുന്ന ഉണ്ണിയപ്പത്തിന് സവിശേഷമായ പ്രാധാന്യമാണുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105177/temole-celebration)