---
title: "സീതി സാഹിബ്‌ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിർമ്മിച്ച അപ്പാരൽ പാർക്ക് ഉദ്ഘാടനം ചെയ്തു "
english_title: "Inagurated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105179/inagurated"
published_at: "2023-03-25T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641edc66beec4_IMG-20230325-WA0109.jpg"
keywords: []
---

# സീതി സാഹിബ്‌ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിർമ്മിച്ച അപ്പാരൽ പാർക്ക് ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  യുവതികൾക്ക് തൊഴിൽ സംരഭമൊരുക്കുന്നതിന് തളിപ്പറമ്പ് നഗരസഭ 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സീതി സാഹിബ്‌ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിർമ്മിച്ച അപ്പാരൽ പാർക്ക് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

 യുവതികൾക്ക് തൊഴിൽ സംരഭമൊരുക്കുന്നതിന് തളിപ്പറമ്പ് നഗരസഭ 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സീതി സാഹിബ്‌ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിർമ്മിച്ച അപ്പാരൽ പാർക്ക് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

 വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.റജില പദ്ധതി വിശദീകരണം നടത്തി.

സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.കെ ഷബിത, പി.പി മുഹമ്മദ്‌ നിസാർ, കൗൺസിലർമാരായാ കൊടിയിൽ സലീം, പി.വി വാസന്തി, റഹ്മത്ത് ബീവി, സി.നുബ് ല, പി.കെ സാഹിദ, എം.പി സജീറ, പി.കെ റസിയ, സി ഡി എസ് ചെയർപേഴ്ൺ രാജി നന്ദകുമാർ, പി.വി ഷാജി എന്നിവർ പങ്കെടുത്തു. നഗരസഭാ സിക്രട്ടറി കെ.പി സുബൈർ സ്വാഗതവും മെമ്പർ സെക്രട്ടറി എൻ എസ് കൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105179/inagurated)