---
title: "മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ തയ്യാറാക്കിയ ഇഫ്താർ ടെന്റിന്റെ ഉദ്ഘാടനം നടന്നു"
english_title: "Inagurated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105182/inagurated"
published_at: "2023-03-25T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ede4ad8489_IMG-20230325-WA0105.jpg"
keywords: []
---

# മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ തയ്യാറാക്കിയ ഇഫ്താർ ടെന്റിന്റെ ഉദ്ഘാടനം നടന്നു

> **Lead Summary:**  മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇഫ്താർ ടെന്റിന്റെ ഉദ്ഘാടനം നടന്നു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ ഉദ്ഘാടനം ചെയ്തു.

## Article Content

 മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇഫ്താർ ടെന്റിന്റെ ഉദ്ഘാടനം നടന്നു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ ഉദ്ഘാടനം ചെയ്തു.

 വഴി യാത്രക്കാരേയും, അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് മന്ന സൈൻ ഹൈപ്പർ മാർക്കറ്റിന് എതിർവശത്താണ് ടെന്റ് തയ്യാറാക്കിയിട്ടുള്ളത്.

ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡണ്ട് കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു. മഹമൂദ് അള്ളാംകുളം , പി കെ സുബൈർ, സലീം കൊടിയിൽ ,കെ വി അബൂബക്കർ ഹാജി, കെ വി മുഹമ്മദ് കുഞ്ഞി, അഷ്റഫ് ബപ്പു , തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105182/inagurated)