---
title: "എടവക കുടുംബരോഗ്യ കേന്ദ്രം പ്രവർത്തന മികവിന് മൂന്ന് പുരസ്‌കാരങ്ങൾ ഒരുമിച്ച് ഏറ്റുവാങ്ങി."
english_title: "Edavaka Family Health Center received three awards together for operational excellence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105206/edavaka-family-health-center-received-three-awards-together-for-operational-excellence"
published_at: "2023-03-25T19:33:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641eff6ae5291_XZCz.jpg"
keywords: []
---

# എടവക കുടുംബരോഗ്യ കേന്ദ്രം പ്രവർത്തന മികവിന് മൂന്ന് പുരസ്‌കാരങ്ങൾ ഒരുമിച്ച് ഏറ്റുവാങ്ങി.

> **Lead Summary:** **മാനന്തവാടി: ** രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാരപട്ടികയിൽ ഉയർന്ന സ്കോറിൽ എൻ.ക്യു. എസ് അംഗീകാരവും ഗുണനിലവാരത്തിനുള്ള കായകൽപ്പ് ആവാർഡും കേരള ആക്രെഡിറ്റേഷൻ സ്റ്റാൻഡേർഡ്‌സ് ഫോർ ഹോസ്പിറ്റൽസ് അവാർഡും ഒന്നിച്ച് നേടിയ എടവക ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം മൂന്ന് അവാർഡുകളും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജിൽ നിന്ന് ഏറ്റുവാങ്ങി.എടവക ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എച്ച്. ബി. പ്രദീപ് മാസ്റ്റർ, എടവക എഫ്. എച്. സി മെഡിക്കൽ ഓഫീസർ ഡോക്ടർ കെ. സി.പുഷ്പ ,ഭരണസമിതി അംഗങ്ങൾ ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ അടങ്ങുന്ന സംഘമാണ് മന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങിയത്.ഇതുവരെ മൂന്ന് തവണ കായകൽപ്പ് പുരസ്കാരവും മൂന്ന് തവണ ആർദ്രകേരള പുരസ്കാരവും എടവകക്ക് ലഭിച്ചിട്ടുണ്ട്.

## Article Content

**മാനന്തവാടി: ** രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാരപട്ടികയിൽ ഉയർന്ന സ്കോറിൽ എൻ.ക്യു. എസ് അംഗീകാരവും ഗുണനിലവാരത്തിനുള്ള കായകൽപ്പ് ആവാർഡും കേരള ആക്രെഡിറ്റേഷൻ സ്റ്റാൻഡേർഡ്‌സ് ഫോർ ഹോസ്പിറ്റൽസ് അവാർഡും ഒന്നിച്ച് നേടിയ എടവക ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം മൂന്ന് അവാർഡുകളും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജിൽ നിന്ന് ഏറ്റുവാങ്ങി.എടവക ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എച്ച്. ബി. പ്രദീപ് മാസ്റ്റർ, എടവക എഫ്. എച്. സി മെഡിക്കൽ ഓഫീസർ ഡോക്ടർ കെ. സി.പുഷ്പ ,ഭരണസമിതി അംഗങ്ങൾ ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ അടങ്ങുന്ന സംഘമാണ് മന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങിയത്.ഇതുവരെ മൂന്ന് തവണ കായകൽപ്പ് പുരസ്കാരവും മൂന്ന് തവണ ആർദ്രകേരള പുരസ്കാരവും എടവകക്ക് ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105206/edavaka-family-health-center-received-three-awards-together-for-operational-excellence)