---
title: "റമദാനിൽ ഒരോ വ്യക്തിക്കും ഒരുതവണ മാത്രമേ ഉംറക്ക്​ അനുവാദം നൽകൂവെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം. "
english_title: "Ministry of Hajj and Umrah said that each person is allowed to perform Umrah only once in Ramadan. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105210/ministry-of-hajj-and-umrah-said-that-each-person-is-allowed-to-perform-umrah-only-once-in-ramadan"
published_at: "2023-03-25T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f01a22f442_asdsgdfbg.jpg"
keywords: []
---

# റമദാനിൽ ഒരോ വ്യക്തിക്കും ഒരുതവണ മാത്രമേ ഉംറക്ക്​ അനുവാദം നൽകൂവെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം. 

> **Lead Summary:** **ജിദ്ദ:** റമദാനിൽ ഒരോ വ്യക്തിക്കും ഒരുതവണ മാത്രമേ ഉംറക്ക്​ അനുവാദം നൽകൂവെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ആവർത്തിക്കാൻ​ അനുവദിക്കില്ല. എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരം നൽകാനാണ്​ ഈ നടപടിയെന്നും മ​ന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഒരു ഉംറ നിർവഹിക്കുന്നതിൽ എല്ലാവരും തൃപ്​തരായാൽ മറ്റുള്ളവർക്ക്​ അവരുടെ ഉംറ കർമങ്ങൾ സമാധാനത്തോടെയും അനായാസമായും നിർവഹിക്കുന്നതിന്​ വലിയ സഹായമാകും.

## Article Content

**ജിദ്ദ:** റമദാനിൽ ഒരോ വ്യക്തിക്കും ഒരുതവണ മാത്രമേ ഉംറക്ക്​ അനുവാദം നൽകൂവെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ആവർത്തിക്കാൻ​ അനുവദിക്കില്ല. എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരം നൽകാനാണ്​ ഈ നടപടിയെന്നും മ​ന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഒരു ഉംറ നിർവഹിക്കുന്നതിൽ എല്ലാവരും തൃപ്​തരായാൽ മറ്റുള്ളവർക്ക്​ അവരുടെ ഉംറ കർമങ്ങൾ സമാധാനത്തോടെയും അനായാസമായും നിർവഹിക്കുന്നതിന്​ വലിയ സഹായമാകും.

ഉംറ നിർവഹിക്കുന്നതിന് ‘നുസ്‌ക്’ ആപ്ലിക്കേഷനിൽ നിന്ന്​ അനുമതി നേടേണ്ടതുണ്ട്​. ഉംറ നിർവഹണത്തിന്​ നിർദ്ദിഷ്​ട സമയം പാലിക്കണം. സമയത്തിൽ മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ പെർമിറ്റിനുള്ള സമയം ആരംഭിക്കുന്നതിന് മുമ്പ് നുസ്​ക്​ ആപ്ലിക്കേഷൻ വഴി ബുക്കിങ്​ റദ്ദാക്കാവുന്നതാണ്. പിന്നീട്​ പുതിയ അനുമതിപത്രം അപേക്ഷിച്ച്​ നേടാം. തീയതികൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബുക്കിങ്​ തീയതി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വീണ്ടും തീയതി കണ്ടെത്താനുള്ള ശ്രമം ആവർത്തിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105210/ministry-of-hajj-and-umrah-said-that-each-person-is-allowed-to-perform-umrah-only-once-in-ramadan)