---
title: "കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവ്."
english_title: "Vacancy of doctors in Kannur Govt. Medical College "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105215/vacancy-of-doctors-in-kannur-govt-medical-college"
published_at: "2023-03-25T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f07f0143a8_fdfsdfvdsx.jpg"
keywords: []
---

# കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവ്.

> **Lead Summary:** **പരിയാരം : **കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ് തസ്തികകളിൽ ഒഴിവുണ്ട്. മാർച്ച് 29 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് ഇരു തസ്തിക കളിലേയും നിയമനം. ജനറൽ സർജറി, പീഡിയാട്രിക്‌സ് വിഭാഗങ്ങളിലാണ് സീനിയർ റസിഡന്റിന്റെ ഒഴിവുള്ളത്.

## Article Content

**പരിയാരം : **കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ് തസ്തികകളിൽ ഒഴിവുണ്ട്. മാർച്ച് 29 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് ഇരു തസ്തിക കളിലേയും നിയമനം. ജനറൽ സർജറി, പീഡിയാട്രിക്‌സ് വിഭാഗങ്ങളിലാണ് സീനിയർ റസിഡന്റിന്റെ ഒഴിവുള്ളത്.

എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷനുശേഷം അതത് വിഭാഗത്തിൽ പി.ജി ഡിഗ്രി നേടിയിരിക്കണം എന്നതാണ് സീനിയർ റസിഡന്റ് തസ്തികയിലെ യോഗ്യത. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി റജിസ്‌ട്രേഷൻ നേടിയവർക്ക് ജൂനിയർ റസിഡന്റ് തസ്തികയിലെ ഇന്റർവ്യൂവിന് പങ്കെടുക്കാൻ സാധിക്കും.

താത്പ്പര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർ വ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായിരിക്കും. വിശദാംശങ്ങൾ, https://gmckannur.edu.in/ എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണന്ന്പ്രിൻസിപ്പാൾ,ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105215/vacancy-of-doctors-in-kannur-govt-medical-college)