ഇ​ടി​ക്കൂ​ട്ടി​ൽ രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ് നി​തു ഖ​ൻ​ഗാ​ൻ​സും സ്വീ​റ്റി ബു​റ​യും.

Mar 25, 2023 10:28 PM | By Daniya

ന്യൂ​ഡ​ൽ​ഹി: ഇ​ടി​ക്കൂ​ട്ടി​ൽ രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ് നി​തു ഖ​ൻ​ഗാ​ൻ​സും സ്വീ​റ്റി ബു​റ​യും. ഒ​ന്ന​ര മ​ണി​ക്കൂ​റി​ന്റെ ഇ​ട​വേ​ള​യി​ൽ ലോ​ക ബോ​ക്സി​ങ്ങി​ൽ ര​ണ്ട് സ്വ​ർണ​മാ​ണ് ഈ ​മി​ടു​ക്കി​ക​ളു​ടെ കൈ​ക​രു​ത്തി​ൽ ഇ​ന്ത്യ​ക്ക് സ്വ​ന്ത​മാ​യ​ത്. 48 കി​ലോ ഭാ​ര​വു​മാ​യി ലൈ​റ്റ് ഫ്ലൈ​വെ​യ്റ്റ് എ​ന്ന ക​നം കു​റ​ഞ്ഞ ഇ​ന​ത്തി​ലാ​ണ് നി​തു​വി​ന്റെ സ്വ​ർ​ണം. 81 കി​ലോ ലൈ​റ്റ് ഹെ​വി​വെ​യ്റ്റി​ലാ​ണ് സ്വീ​റ്റി​യു​​ടെ മ​ധു​ര വി​ജ​യം. വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​യി​രു​ന്നു സ്വീ​റ്റി​യും ചൈ​ന​യു​ടെ വാ​ങ് ലി​ന​യും ത​മ്മി​ൽ. 4-3ന് ​സ്വീ​റ്റി ജ​യി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നി​തു ഖ​ൻ​ഗാ​ൻ​സ് എ​ന്ന 22കാ​രി​യു​ടെ ഇ​ടി​ക​ൾ​​ക്ക് ക്വി​ന്റ​ൽ ക​ണ​ക്കി​ന് ഭാ​ര​മു​ണ്ട്.

ഇ​ന്ത്യ​യി​ൽ ബോ​ക്സി​ങ്ങി​ന്റെ ക​ളി​ത്തൊ​ട്ടി​ലാ​യ ഹ​രി​യാ​ന​യി​ലെ ഭി​വാ​നി​യി​ൽ നി​ന്നെ​ത്തി​യാ​ണ് സ്വ​ന്തം നാ​ട്ടി​ൽ ലോ​ക​കി​രീ​ട​മെ​ന്ന സ​മ്മോ​ഹ​ന സ്വ​പ്നം നി​തു യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. സെ​മി​ഫൈ​ന​ലി​ൽ അ​ൽ​പം പ​ത​റി​യെ​ങ്കി​ലും ചാ​മ്പ്യ​ൻ​ഷി​പ്പി​ലു​ട​നീ​ളം ഗം​ഭീ​ര​ഫോ​മി​ലാ​യി​രു​ന്നു ഈ ​മി​ടു​ക്കി. നേ​ര​ത്തേ, മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ എ​തി​രാ​ളി​ക​ളെ ഇ​ടി​ച്ച് കീ​ഴ​ട​ക്കി​യ​പ്പോ​ൾ ക​ളി​യി​ലെ നി​യ​മ​പ്ര​കാ​രം റ​ഫ​റി ഇ​ട​​പെ​ട്ട് വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു (റ​ഫ​റി സ്റ്റോ​പ് ക​ണ്ട​സ്റ്റ്) . ര​ണ്ട് ത​വ​ണ ലോ​ക യൂ​ത്ത് ചാ​മ്പ്യ​നാ​യ നി​തു ഫൈ​ന​ലി​ലും ത​ക​ർ​പ്പ​ൻ ഫോ​മി​ലാ​യി​രു​ന്നു. മം​ഗോ​ളി​യ​യു​ടെ ലു​ത്സൈ​ഖാ​ൻ അ​ൽ​റ്റാ​ന്റ്​​​സെ​റ്റ്സെ​ഗി​നെ​തി​രെ ഫൈ​ന​ലി​ൽ ര​ണ്ടാം റൗ​ണ്ടി​ൽ മാ​ത്ര​മാ​ണ് നി​തു അ​ൽ​പം അ​യ​ഞ്ഞ​ത്.

എ​ന്നാ​ലും 3:2ന് ​ര​ണ്ടാം റൗ​ണ്ടും ഇ​ടി​ച്ചു നേ​ടി. മൂ​ന്ന് റൗ​ണ്ടി​ൽ അ​ൽ​റ്റാ​ന്റ്​​​സെ​റ്റ്സെ​ഗി​നും നി​തു​വി​നും മ​ഞ്ഞ​ക്കാ​ർ​ഡ് കി​ട്ടി. ഒ​മ്പ​ത് മി​നി​റ്റ് നീ​ണ്ട പോ​രി​നൊ​ടു​വി​ൽ ലോ​ക​ജേ​ത്രി​യാ​കാ​ൻ നി​തു​വി​ന് ഏ​റെ ക​ഷ്ട​പ്പെ​ടേ​ണ്ടി വ​ന്നി​ല്ല.

ലോ​ക​കി​രീ​ടം നേ​ടു​ന്ന ആറാ​മ​ത്തെ ഇ​ന്ത്യ​ൻ വ​നി​ത​യെ​ന്ന നേ​ട്ട​മാ​യി​രു​ന്നു നി​തു സ്വ​ന്ത​മാ​ക്കി​യ​ത്. പി​ന്നാ​ലെ സ്വീ​റ്റി ഏ​ഴാ​മ​ത്തെ താ​ര​മാ​യി. മേ​രി​കോം (2002,2005, 2006, 2008, 2010, 2018), സ​രി​ത ദേ​വി (2006), ​ആ​ർ.​എ​ൽ ജെ​ന്നി (2006), മ​ല​യാ​ളി താ​രം കെ.​സി. ലേ​ഖ (2006), നി​ഖാ​ത് സ​രീ​ൻ (2022) എ​ന്നി​വ​രാ​ണ് മു​മ്പ് ലോ​ക​​ജേ​ത്രി​ക​ളാ​യ​ത്. 2000 ഒ​ക്ടോ​ബ​ർ 19ന് ​ഭി​വാ​നി ജി​ല്ല​യി​ലെ ധ​നാ​ന​യി​ലാ​ണ് നി​തു​വി​ന്റെ ജ​ന​നം. സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ സ​ഹ​പാ​ഠി​ക​ളു​മാ​യി സ്ഥി​രം അ​ടി​യു​ണ്ടാ​ക്കി​യി​രു​ന്ന വി​കൃ​തി​ക്കു​ട്ടി​യെ ബോ​ക്സി​ങ്ങി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത് പി​താ​വ് ജ​യ് ഭ​ഗ​വാ​നാ​ണ്.

ര​ണ്ട് വ​ർ​ഷ​ത്തോ​ളം പ​രി​ശീ​ല​നം ന​ട​ത്തി​യി​ട്ടും കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലാ​ത്ത​തി​നാ​ൽ നി​തു എ​ല്ലാം ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ജോ​ലി​യി​ൽ നി​ന്ന് നീ​ണ്ട അ​വ​ധി​യെ​ടു​ത്തും ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്തും പി​താ​വ് മി​ക​ച്ച പി​ന്തു​ണ​യേ​കി. വി​ജേ​ന്ദ​ർ സി​ങ്ങി​ന്റെ പ​രി​ശീ​ല​ക​നും ഭി​വാ​നി ബോ​ക്സി​ങ് ക്ല​ബി​ന്റെ സ്ഥാ​പ​ക​നു​മാ​യ ജ​ഗ​ദീ​ഷ് സി​ങ്ങി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​ണ് ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. (വി​ജേ​ന്ദ​ർ സി​ങ്ങി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഡ​ൽ​ഹി​യി​ൽ ഞാ​യ​റാ​ഴ്ച ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ​തും). ഇ​തി​നി​ട​യി​ൽ നീ​ണ്ട അ​വ​ധി​യു​ടെ പേ​രി​ൽ ശി​ക്ഷാ​ന​ട​പ​ടി നേ​രി​ട്ട നി​തു​വി​​ന്റെ പി​താ​വി​ന് ജോ​ലി ഉ​പേ​ക്ഷി​ക്കേ​ണ്ടി​യും വ​ന്നു. ദി​വ​സ​വും 70 കി​ലോ​മീ​റ്റ​ർ യാ​​ത്ര ചെ​യ്താ​യി​രു​ന്നു നി​തു​വും പി​താ​വും ഭി​വാ​നി ബോ​ക്സി​ങ് ക്ല​ബി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​ത്.

Nitu Khangans and Swee are the pride of the state in Itikoot. and T Bura.

Next TV

Related Stories
സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്.

May 28, 2023 10:31 PM

സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്.

സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ...

Read More >>
കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

May 28, 2023 09:05 PM

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4...

Read More >>
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
Top Stories

News Roundup

GCC News

Entertainment News