---
title: "ബന്ധുക്കൾ തമ്മിലുള്ള തർക്കം; 57 കാരൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105268/died"
published_at: "2023-03-26T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f96c2512f6_images_-_2023-01-03T054236.066.jpeg"
keywords: []
---

# ബന്ധുക്കൾ തമ്മിലുള്ള തർക്കം; 57 കാരൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

> **Lead Summary:** **തൃശൂർ** : ചേലക്കര പരക്കാട് ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് 57 കാരൻ കുത്തേറ്റ് മരിച്ചു. പരക്കാട് മനക്കൽത്തൊടി ജോർജ് ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവായ സുധാർ , പിതാവ് പഴനിച്ചാമി എന്നിവരെ വീട്ടിൽക്കയറി ജോർജ് കുത്തിയിരുന്നു.കത്തി തിരികെ വാങ്ങി നടത്തിയ പ്രത്യാക്രമണത്തിലാണ് ജോർജിന്റെ മരണം. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പരിക്കേറ്റ സുധാറും പഴനിച്ചാമിയും മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.'

## Article Content

**തൃശൂർ** : ചേലക്കര പരക്കാട് ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് 57 കാരൻ കുത്തേറ്റ് മരിച്ചു. പരക്കാട് മനക്കൽത്തൊടി ജോർജ് ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവായ സുധാർ , പിതാവ് പഴനിച്ചാമി എന്നിവരെ വീട്ടിൽക്കയറി ജോർജ് കുത്തിയിരുന്നു.കത്തി തിരികെ വാങ്ങി നടത്തിയ പ്രത്യാക്രമണത്തിലാണ് ജോർജിന്റെ മരണം. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പരിക്കേറ്റ സുധാറും പഴനിച്ചാമിയും മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.'

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105268/died)