---
title: "അനുമോദിച്ചു "
english_title: "approved"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/105334/approved"
published_at: "2023-03-26T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64200347896db_Screenshot_20230326-135839_WhatsApp.jpg"
keywords: []
---

# അനുമോദിച്ചു 

> **Lead Summary:** ശ്രേഷ്ഠ ദിവ്യാംഗൻ ദേശീയ അവാർഡ് നേടിയ പറശ്ശിനിക്കടവ് സ്വദേശിയും തെയ്യം കലാകാരനുമായ എം പി കൃഷ്ണകുമാറിനെ സഹപാഠികൾ ചേർന്ന് അനുമോദിച്ചു.

## Article Content

ശ്രേഷ്ഠ ദിവ്യാംഗൻ ദേശീയ അവാർഡ് നേടിയ പറശ്ശിനിക്കടവ് സ്വദേശിയും തെയ്യം കലാകാരനുമായ എം പി കൃഷ്ണകുമാറിനെ സഹപാഠികൾ ചേർന്ന് അനുമോദിച്ചു.

കല, സംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. പറശിനിക്കടവ് ഹൈസ്ക്കൂൾ 84-85 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ധർമശാല ഇന്ത്യൻ കോഫി ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ പി വിലാസൻ അധ്യക്ഷത വഹിച്ചു. സി കെ ചന്ദ്രൻ, അജയൻ, ദീപ രാജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/105334/approved)